ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക്​ കർശന നിർദേശം

പാനൂർ: ഇതര സംസ്ഥാനങ്ങളിൽനിന്ന് പാനൂരിലെത്തുന്നവർക്ക് കർശന നിർദേശങ്ങളുമായി നഗരസഭ സമിതി. വീടുകളിലും മറ്റും താമസിപ്പിക്കുന്നവരുണ്ടെങ്കിൽ നിർബന്ധമായും ക്വാറൻറീൻ സൻെററുകളിലേക്ക് മാറ്റണമെന്ന് യോഗം അറിയിച്ചു. അവർ മാത്രമാണ് താമസിക്കുന്നതെങ്കിൽ ആ വീട് ക്വാറൻറീൻ സൻെററാക്കി മാറ്റണം. ക്വാറൻറീൻ സൻെററുകളിൽ ഹെൽത്ത് സ്റ്റാഫ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തണം. ക്വാറൻറീൻ സൻെററുകളിൽ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തണം. വാർഡ് ജാഗ്രത സമിതിയിലും െപാലീസ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണം. കോവിഡ് കെയർ സൻെറർ നടത്തിപ്പുമായി ബന്ധപ്പെട്ട് മുനിസിപ്പൽതല സമിതി രൂപവത്കരിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ സുവർണ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.