കണ്ണൂർ: കോവിഡ് ജോലി കഴിഞ്ഞെത്തിയവർക്ക് . സംഭവത്തിൽ ഹോട്ടലുടമക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. കണ്ണൂർ താവക്കരയിലെ ഹോട്ടൽ 'സ്കൈ പാലസ്' ഉടമക്കെതിരെയാണ് തളിപ്പറമ്പ് സബ് കലക്ടറുടെ നിർദേശ പ്രകാരം അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. അഞ്ചരക്കണ്ടി കോവിഡ് സൻെററിലെ ഡോക്ടർമാരടക്കമുള്ള 25 അംഗ സംഘമാണ് 14 ദിവസത്തേക്ക് ക്വാറൻറീനിൽ കഴിയാനായി ഹോട്ടലിലെത്തിയത്. എന്നാൽ, ഇവർക്ക് മുറി നിഷേധിക്കുകയായിരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവർക്കായി താമസസൗകര്യം ഒരുക്കിയിട്ടില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന് വിവരമറിഞ്ഞ സബ് കലക്ടറുടെ നിർദേശ പ്രകാരം ഇവർക്ക് മുറി നൽകുകയായിരന്നു. എന്നാൽ, വൈദ്യുതി, വെള്ളമടക്കമുള്ള സൗകര്യം ഇവർക്ക് നിഷേധിച്ചു. വിവരമന്വേഷിച്ചപ്പോൾ ഉടമയുടെ നിർദേശ പ്രകാരമാണ് ഇതു ചെയ്തതെന്ന് ജീവനക്കാർ അറിയിച്ചു. പിന്നീട് ഇവ പുനഃസ്ഥാപിച്ചു. ഇവിടെ ആദ്യമായാണ് കോവിഡ് ഡ്യൂട്ടി കഴിഞ്ഞവർ നിരീക്ഷണത്തിലെത്തുന്നത്. നഗരത്തിലെ കൂടുതൽ ഹോട്ടലുകൾ നിരീക്ഷണത്തിലുള്ളവരെ പാർപ്പിക്കാനായി ജില്ല ഭരണകൂടം ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.