കേളകം: സഹകരണ ബാങ്കുകൾ സംഭരണം നിർത്തിയതോടെ കശുവണ്ടിയുടെ വില കുത്തനെ ഇടിഞ്ഞു. 90 രൂപ നിരക്കിൽ ജില്ലയിലെ സഹകരണ സംഘങ്ങൾ കർഷകരിൽനിന്ന് കശുവണ്ടി സംഭരിച്ചിരുന്നു. ജില്ലയിൽ 75 സഹകരണ സംഘങ്ങൾ വഴി വിവിധ മേഖലകളിൽനിന്ന് സംഭരിച്ച് കയറ്റിപ്പോയ 1700 ടൺ കശുവണ്ടിയുടെ പണം ഇനിയും കർഷകർക്ക് ലഭിച്ചില്ല. കർഷകർക്ക് നാമമാത്ര തുക നൽകി ബാക്കി പണം അക്കൗണ്ടിൽ നൽകാനായിരുന്നു തീരുമാനം. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും പണം കർഷകർക്ക് ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു. ഡിപ്പോകളിൽ കശുവണ്ടിയുമായി വന്ന കർഷകർക്ക് 1000 രൂപ മുതൽ 1500 രൂപ വരെ മാത്രമാണ് നൽകിയത്. പൊതുമേഖല സ്ഥാപനമായ കാപ്പെക്സിനു വേണ്ടിയാണ് സഹകരണ ബാങ്കുകൾ കിലോക്ക് 90 രൂപ നിരക്കിൽ കശുവണ്ടി സംഭരിച്ചത്. സഹകരണ സംഘങ്ങൾ സംഭരണം നിർത്തിയശേഷം മലഞ്ചരക്ക് കടകൾ തുറന്നെങ്കിലും വിലയിടിവ് തുടരുകയാണ്. 75 രൂപയാണ് മലഞ്ചരക്ക് കടകളിലെ കശുവണ്ടി വില. വേനൽമഴയെ തുടർന്ന് ഗുണമേന്മ കുറഞ്ഞതാണ് വിലയിടിവിന് കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.