അന്തർസംസ്ഥാന തൊഴിലാളികളെ തെരുവിലിറക്കിയത് ലീഗിൻെറ രാഷ്ട്രീയ പാപ്പരത്തം –സി.പി.എം പയ്യന്നൂർ: രാമന്തളിയില്‍ അന്തർസംസ്ഥാന തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്തിനെതിരെ തെരുവിലിറക്കുകയും മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തത് മുസ്ലിംലീഗിൻെറ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.പി. മധു. ഏഴിമല നാവിക അക്കാദമിയിൽ കരാറുകാരനായ മുഹമ്മദ് ശൈഖ് കേബ്ള്‍ ജോലിക്കായി കൊണ്ടുവന്നവരാണ് പ്രതിഷേധിച്ച തൊഴിലാളികള്‍. ഇവർക്ക് ഭക്ഷണം നൽകേണ്ടത് കരാറുകാരനാണ്. ലീഗിലെ ചിലർ ഇടപെട്ട് തൊഴിലാളികളെയും കരാറുകാരനെയും ഇളക്കിവിട്ടാണ് പഞ്ചായത്തിനെതിരെ പ്രതിഷേധത്തിനിറക്കിയത്. അരാജകത്വം സൃഷ്ടിക്കാനുള്ള ലീഗിൻെറ നിലപാടുകൾക്കെതിരെ കരുതിയിരിക്കണമെന്നും വ്യാജപ്രചാരണങ്ങൾ നടത്തിയവരെ ഉടൻ പിടികൂടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.