ഏരുവേശ്ശി പഞ്ചായത്തിൽ െഡങ്കിപ്പനി പടരുന്നു

ശ്രീകണ്ഠപുരം: നേരത്തേ ഹോട്സ്പോട്ടായിരുന്ന ഏരുവേശ്ശി പഞ്ചായത്തിന് ഭീഷണിയായി െഡങ്കിപ്പനിയും. പഞ്ചായത്തി‍ൻെറ വിവിധ ഭാഗങ്ങളിലായി 71 പേർക്കാണ് മൂന്നാഴ്ചക്കുള്ളിൽ രോഗം സ്ഥിരീകരിച്ചത്. കുടിയാന്മല, തെള്ളിക്കവല, മിഡിലാക്കയം, കോട്ടക്കുന്ന് ഭാഗങ്ങളിലാണ് രോഗബാധിതർ കൂടുതലുള്ളത്. ഏരുവേശ്ശി, കുടിയാന്മല പി.എച്ച്.സി കളുടെ കീഴിലാണ് രോഗബാധിതരുള്ളത്. വേനൽമഴയോടെയാണ് െഡങ്കിപ്പനി പടരാൻ തുടങ്ങിയത്. ടാപ്പിങ് നിലച്ച റബർ തോട്ടങ്ങളിലെ ചിരട്ടകളിലും ഒഴുക്ക് നിലച്ച തോടുകളിൽ അഴുക്കുവെള്ളം കെട്ടിനിൽക്കുന്നതും കൊതുകുകൾ വളരാൻ ഇടയായത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. ഏരുവേശ്ശി, നടുവിൽ പഞ്ചായത്തുകളുടെ അതിർത്തിയായ കുടിയാന്മലയിൽ മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ രോഗമുക്തരായ ശേഷമാണ് ഏരുവേശ്ശിയെ ഹോട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയത്. കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അധികൃതർ മുഴുകിയതിനാൽ വാർഡ്തല ശുചീകരണ പ്രവർത്തനങ്ങൾ നാമമാത്രമായാണ് പലയിടത്തും നടന്നത്. ആരോഗ്യവകുപ്പ് ചിലയിടങ്ങളിൽ ഫോഗിങ് നടത്തുന്നതാണ് ആശ്വാസ നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.