കാറ്റും മഴയും; തെങ്ങ് മുറിഞ്ഞുവീണ് വീട് തകർന്നു

ബാലുശ്ശേരി: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞുവീണ് വീട് തകർന്നു. വട്ടോളി ബസാർ ചീടിയത്തലത്ത് യശോദയുടെ ഓടുമേഞ്ഞ വീടിനു മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞുവീണത്. വീടിൻെറ മേൽക്കൂരയും ചുവരുകളും തകർന്നു. അപകടം നടക്കുന്ന സമയത്ത് വീടിനകത്തായിരുന്ന യശോദ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.