കെ. അലി വിരമിച്ചു

കൊടുവള്ളി: എൽ.എസ്.ജി.ഡി ഉത്തര മേഖല (കോഴിക്കോട്) സൂപ്രണ്ടിങ് എൻജിനീയർ .1993ൽ (തിരുവനന്തപുരം ഐ.ഡി.ആർ.ബി) ജലസേചന വകുപ്പിൽ അസി. എൻജിനീയറായി സർവിസിൽ പ്രവേശിച്ച അദ്ദേഹം കുറച്ചുകാലം അവധിയെടുത്ത് മലേഷ്യ, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലായിരുന്നു. തിരിച്ചെത്തി 2004ൽ എൽ.എസ്.ജി.ഡിയിലേക്ക് മാറി. കണ്ണൂർ, കോഴിക്കോട്, കാസർകോട് ഡി.പി ഡിവിഷനുകളിൽ എ.ഇ.ഇ ആയിരുന്നു. കോഴിക്കോട് കോർപറേഷൻ, തലശ്ശേരി നഗരസഭ, ഇടുക്കി, എറണാകുളം, വയനാട്, കോഴിക്കോട് നോർത്ത് സർക്കിൾ ഓഫിസുകളിൽ ഇ.ഇ ആയിരുന്നു. 2018 മുതൽ നോർത്ത് സർക്കിൾ (കോഴിക്കോട്) സൂപ്രണ്ടിങ് എൻജിനീയറാണ്. ഇൻറർനാഷനൽ സൊസൈറ്റി ഫോർ സോയിൽ മെക്കാനിക്ക് ആൻഡ് ഫൗണ്ടേഷൻ എൻജിനീയറിങ്, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയറിങ് കൊൽക്കത്ത എന്നിവയിൽ ഫെല്ലോയാണ്. ചാർട്ടേഡ് എൻജിനീയറായ അലി ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജുക്കേഷൻ ന്യൂഡൽഹിയിൽ ആജീവനാന്ത അംഗമാണ്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ കെ. അലി റിട്ട. പ്രധാനാധ്യാപകൻ കോതൂർ മുഹമ്മദിൻെറയും മറിയയുടെയും മകനാണ്. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ. ഫിർദൗസ് ബാനുവാണ് ഭാര്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.