വിശാഖപട്ടണം: രാജ്യം കോവിഡിനെതിരെ പോരാടുമ്പോൾ മുന്നണി പോരാളികളുടെ പ്രചോദന കഥകൾ തുടരുകയാണ്. ആറു മാസത്തെ പ്രസവാവധി റദ്ദാക്കി ഒരു മാസം പ്രായമായ കൈക്കുഞ്ഞുമായി ജോലിയിൽ പ്രവേശിച്ച ആന്ധ്രയിലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കോവിഡിനെതിരായ പോരാട്ടത്തിൽ സ്വന്തം കാര്യങ്ങൾ മാറ്റിവെച്ച് മുൻനിരയിൽ തന്നെ നിന്ന് പ്രചോദനമേകുന്ന ഉദ്യോഗസ്ഥക്ക് കൈയടിക്കുകയാണ് സൈബർ ലോകം. ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപറേഷൻ (ജി.വി.എം.സി) കമീഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രിജന ഗുമ്മല്ലയാണ് അവധി ഉപേക്ഷിച്ച് തിരികെ ജോലിയിൽ പ്രവേശിച്ചത്. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ശ്രിജന. കൈക്കുഞ്ഞുമായി ഓഫിസിൽ ജോലിചെയ്യുന്ന ശ്രിജനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. 'ഐ.എ.എസ് അസോസിയേഷനിലെ ഒരു അസാധാരണ തൂവൽ'എന്ന വിശേഷണത്തോടെയാണ് ശ്രിജനയുടെ ചിത്രം ഒരാൾ ട്വിറ്ററിൽ പങ്കുവെച്ചത്. കുഞ്ഞിൻെറ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ മുൻകരുതലുകളുമായാണ് താൻ ജോലിയിൽ പ്രവേശിച്ചിരിക്കുന്നതെന്നും ശ്രിജന പറഞ്ഞു. ഒരു മാസം പ്രായമായ കുഞ്ഞിനെ പാലൂട്ടുന്നതിനും അമ്മയുടെ സാമീപ്യം ഉറപ്പുവരുത്തന്നതിനുമാണ് ഒപ്പം കൂട്ടിയതെന്നും അവർ വിശദീകരിച്ചു. f:un\photos\doctor
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.