കൂടുതൽ​ ഇളവ്​; നഗരങ്ങളിൽ തിരക്കേറി

മട്ടന്നൂർ: ലോക്ഡൗണിന് അയവു വരുത്തിയതോടെ വിവിധ നഗരങ്ങളിൽ തിരക്കേറി. ഞായറാഴ്ച മട്ടന്നൂർ നഗരത്തിലെ ബേക്കറി, പലച രക്കു കടകൾ, പഴം- പച്ചക്കറി കടകൾ എന്നിവിടങ്ങളിൽ നാട്ടുകാരുടെ തിരക്കായിരുന്നുവെങ്കിൽ മൊബൈൽ ഫോൺ കടകളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ തിരക്കായിരുന്നു. രാവിലെ 10ന് മൊബൈൽ ഷോപ്പുകൾ തുറന്ന ഉടനെതന്നെ ഇവരുടെ തിരക്ക് അനുഭവപ്പെട്ടു. എന്നാൽ, ഇവിടങ്ങളിൽ നാട്ടുകാരുടെ ബാഹുല്യം താരതമ്യേന കുറവായിരുന്നു. പച്ചക്കറിക്കടകളിലായിരുന്നു നാട്ടുകാരുടെ തിരക്ക് ഏറെ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.