കോഴിക്കോട്: ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പുനൽകുന്ന ജനാധിപത്യ അവകാശങ്ങൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കുന്നതിന് കേന്ദ്ര സർക്കാർ വലിയ വില നൽകേണ്ടി വരുമെന്നും രാജ്യം ആശങ്കജനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു. വിസ്‌ഡം സംസ്ഥാന വൈസ് പ്രസിഡൻറ് നബീൽ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ജാമിഅ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്തു. വിസ്‌ഡം സംസ്ഥാന ട്രഷറർ നാസിർ ബാലുശ്ശേരി, വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സജ്ജാദ്, മുജീബ് ഒട്ടുമ്പൽ, അബ്ദുല്ല ഫാസിൽ, വിസ്‌ഡം സ്റ്റുഡൻറ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ലബൈബ്, താഹ റഷാദ്, ഇ.വി. സലിം, ഉമ്മർ അത്തോളി, വി.ടി. ബഷീർ, റഷീദ് പാലത്ത്, ജസീൽ കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.