കോഴിക്കോട്: നഗരത്തിലെ തെരുവുവിളക്കുകൾ എൽ.ഇ.ഡിയാക്കുന്നതിനുള്ള കരാർ നിലവിൽവന്നു. കർണാടക സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മൻെറ് കോർപറേഷൻ ലിമിറ്റഡുമായാണ് (കിയോണിക്‌സ്) നഗരസഭ ശനിയാഴ്ച കരാറിൽ ഒപ്പിട്ടത്. 2020 ഫെബ്രുവരിയോടെ വിളക്കുകൾ പൂർണമായി എൽ.ഇ.ഡിയാക്കുകയാണ് ലക്ഷ്യം. തിങ്കളാഴ്ച മുതല്‍ വിളക്ക് സ്ഥാപിക്കൽ തുടങ്ങും. നാലു മാസത്തിനകം പണി തീർക്കാനാണ് കരാർ. വിളക്കുകള്‍ മാറ്റുന്നതിന് മുന്നോടിയായുള്ള സര്‍വേ നടന്നുവരുന്നുണ്ട്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രൻ കിയോണിക്‌സ് എനര്‍ജി കണ്‍സൽട്ടൻറ് സുരേഷ് റാത്തോഡ്, ടെക്‌നിക്കല്‍ മാനേജര്‍ കുമാരസാമി എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. ബാബുരാജ്, ടി.വി. ലളിതപ്രഭ, എം.സി. അനില്‍കുമാര്‍, എം. രാധാകൃഷ്ണന്‍, കിയോണിക്‌സ് പ്രതിനിധികളായ വെങ്കട്ട് റെഡ്ഡി, ശ്രീകാന്ത്, കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാന്‍സിസ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി.ഡി. ജലജാമണി തുടങ്ങിയവര്‍ പങ്കെടുത്തു. നിലവിലുള്ള വിളക്കുകൾ ഏതെങ്കിലും തകരാറിലായാൽ അവ മാർച്ചിൽ നന്നാക്കും. 10 വർഷത്തേക്ക് വൈദ്യുതി ചാർജ് അടച്ച് പരിപാലിക്കാനുള്ള ഉത്തരവാദിത്തവും ഇവർക്കാണ്. കിയോണിക്‌സിന് 10 വർഷത്തേക്ക് കോർപറേഷൻ നൽകേണ്ടത് 57 കോടി രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.