രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ ^എം.കെ. രാഘവൻ എം.പി

രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ -എം.കെ. രാഘവൻ എം.പി ബേപ്പൂർ: ഇന്ത്യയിൽ ഇന്ന് സാമ്പത്തിക അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. ബേപ്പൂർ മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് മുരളി ബേപ്പൂർ അധ്യക്ഷത വഹിച്ചു. എം.പി. ആദം മുൽസി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി.കെ. അബ്ദുൽ ഗഫൂർ, ജില്ല സെക്രട്ടറിമാരായ ബേപ്പൂർ രാധാകൃഷ്ണൻ, പി. കുഞ്ഞിമൊയ്തീൻ, എ.എം. അനിൽകുമാർ, ടി.പി. രാമചന്ദ്രൻ, എം. ഷെറി, സുരേഷ് അരിക്കിനാട്ട് എന്നിവർ സംസാരിച്ചു. പരിശീലന ക്ലാസ് ബേപ്പൂർ: കേരള കർഷകസംഘം അരക്കിണർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അസിസ്റ്റൻറ് കൃഷി ഓഫിസർ ബീന പരിശീലനം നൽകി. ടി. അഹമ്മദ് കബീറിൻെറ അധ്യക്ഷതയിൽ സി.കെ. വിജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.പി. ബീരാൻ കോയ, സജീവോത്തമൻ, എൽ.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പച്ചക്കറിവിത്തുകളുടെ വിതരണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.