വെള്ളിമാട്കുന്ന്: ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജുക്കേഷൻെറ 30ാമത് വാർഷിക കൺവെൻഷനും ദേശീയ സെമിനാറും നടന്നു. എച്ച്.എച്ച്.എം ജെ.ഡി.ടി ഇസ്ലാം പോളിടെക്‌നിക് കോളജിൽ നടന്ന പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ജേതക്കൾക്കുള്ള അവാർഡ് വിതരണവും മന്ത്രി നടത്തി. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ റീജനൽ ഡയറക്ടർ ഡോ. രമേശ് ഉണ്ണികൃഷ്ണൻ, ഡോ. കമലം ജോസഫ്, ഡോ. വിജയകുമാർ, സംസ്ഥാന ടെക്നിക്കൽ എജുക്കേഷൻ റീജിനൽ ജോ. ഡയറക്ടർ പി. ബീന, പ്രഫ. ഇ.സി. രാമകൃഷ്ണൻ, കെ.എ. ഖാലിദ്, ജെ.ഡി.ടി ഇസ്‌ലാം ഓർഫനേജ് കമ്മിറ്റി സെക്രട്ടറി ഡോ. പി.സി. അൻവർ, ജോ. സെക്രട്ടറി സി.എൻ.പി. അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ജെ.ഡി.ടി ഇസ്ലാം പോളിടെക്‌നിക് കോളജ് പ്രിൻസിപ്പൽ മാനുവൽ ജോർജ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സിനി എം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.