കോഴിക്കോട്: നഗരസഭയിലെ കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻമന്ത്രി ആവാസ് യോജന ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി (സി.എൽ.എസ്.എസ്) ഘടകത്തിൻെറ ഭാഗമായി ഭവന വായ്പക്ക് സഹായം നേടാൻ നഗരവാസികൾക്ക് അവസരം. പദ്ധതിയിൽ വായ്പ ആവശ്യമുള്ളവരുടെ വിവര ശേഖരണം ഡിസംബർ 9, 10, 11 തീയതികളിൽ നടക്കും. കോർപറേഷനിൽ ഇതുവരെ 564 പേർക്കായി 10.35 കോടി രൂപ സബ്സിഡിയായി നൽകിയിട്ടുണ്ട്. സാമ്പത്തിക പിന്നാക്കം നിൽക്കുന്നവർ, കുറഞ്ഞ വരുമാനമുള്ളവർ, ഇടത്തരവരുമാനക്കാർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് 18 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ഭവനവായ്പ നൽകുന്ന ബാങ്കുകളോ മറ്റു ഭവന വായ്പാ സ്ഥാപനങ്ങളോ വഴി സഹായം ലഭ്യമാക്കുന്നതാണ് പദ്ധതി. 2.67 ലക്ഷം വരെ സബ്സിഡി ആനുകൂല്യം ലഭിക്കുന്നതാണ് സംവിധാനം. സ്വന്തമായി ഭവനമില്ലാത്ത കുടുംബത്തിന് ആദ്യമായി എടുക്കുന്ന ഭവന വായ്പക്കാണ് പലിശയിളവ്. വിവരശേഖരം നടക്കുന്ന തീയതിയും വാർഡുകളും ഡിസംബർ 9 രാവിലെ 10.30- വാർഡ് ആറ് മുതൽ 39 വരെ, 54 മുതൽ 73 വരെ. ഡിസംബർ 10 രാവിലെ 11 -വാർഡ് 40 മുതൽ 53 വരെ. ഡിസംബർ 11 രാവിലെ 11- വാർഡ് ഒന്ന് മുതൽ അഞ്ച് വരെയും 74, 75 വാർഡുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.