ഓവുചാൽ നിർമാണം പൂർത്തീകരിച്ചില്ല

കൂരാച്ചുണ്ട്: പഞ്ചായത്തിൽ പത്താം വാർഡിലെ കൂരാച്ചുണ്ട്-വട്ടച്ചിറ റോഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്യുന്ന ഓവുച ാൽ നിർമാണം പൂർത്തീകരിച്ചില്ല. ഓവുചാൽ അത്യോടി തോട്ടിലേക്ക് നീട്ടിയാൽ മാത്രമേ പ്രയോജനമുണ്ടാവുകയുള്ളൂ. ഇല്ലെങ്കിൽ മഴയിൽ ഓവുചാലിൽ മണ്ണ് നിറയും. റോഡിൻെറ ഓരത്ത് ചില വ്യക്തികൾ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ഓവുചാൽ നിർമിച്ച് കോൺക്രീറ്റ് സ്ലാബ് സ്ഥാപിക്കാൻ അധികൃതർ നിർദേശിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഓവുചാൽ നിർമാണം പൂർത്തീകരിച്ചിട്ടില്ലെങ്കിൽ തൊഴിലുറപ്പ് പ്രവൃത്തി വെറുതെയാവുമെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.