പ്രളയസമയത്ത് കൂറ്റൻ ചീനിമരം കടപുഴകിയാണ് റോഡിൽ വലിയകുഴി ഉണ്ടായത് മാവൂർ: തണൽമരം കടപുഴകി തകർന്ന റോഡിലെ വൻകുഴി നാട്ടുകാർ രംഗത്തിറങ്ങി അടച്ചു. അപകടങ്ങൾ നിത്യസംഭവം ആയതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. കൽപ്പള്ളി അങ്ങാടിയിൽ ആഗസ്റ്റ് എട്ടിന് കൂറ്റൻ ചീനിമരം കടപുഴകി വലിയകുഴിയാണ് രൂപപ്പെട്ടത്. പ്രളയജലത്തിൽ താഴ്ന്ന കൂറ്റൻ ഇരുമ്പുതോണി മറുഭാഗത്തുമായി കിടക്കുന്നതിനാൽ റോഡിൽ യാത്ര ദുഷ്കരമായിരുന്നു. കുഴിയിൽവീണ് നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച വൈകീട്ട് ഇരുചക്രവാഹനം മറിഞ്ഞ് ഒാമശ്ശേരി സ്വേദശിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം കുഴിയിൽ വീണ് സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റു. അപകടങ്ങൾ ആവർത്തിച്ചതിനെതുടർന്ന് കൽപ്പള്ളി സൗഹൃദം ചാരിറ്റിയുടെ നേതൃത്വത്തിലാണ് ചെമ്മണ്ണിട്ട് കുഴി നികത്തിയത്. പ്രളയസമയത്ത് മാവൂർ-കോഴിക്കോട് റോഡിൽ പാറമ്മൽ-ചെറൂപ്പ ഭാഗത്ത് നിരവധി മരങ്ങൾ കടപുഴകിയിരുന്നു. കഴിഞ്ഞ വർഷം പ്രളയത്തിൽ റോഡരികിലെ 12ഓളം കൂറ്റൻ ചീനിമരങ്ങളാണ് കടപുഴകിയത്. ഇത്തവണ പ്രളയത്തിൽ ഏഴോളം മരങ്ങളാണ് കടപുഴകിയത്. തണ്ണീർത്തടത്തിന് നടുവിലൂടെ കെട്ടി ഉയർത്തിയ റോഡിലെ തണൽമരം കടപുഴകുേമ്പാൾ റോഡിൻെറ നല്ലൊരു ഭാഗം തകരുന്നത് പതിവാണ്. കഴിഞ്ഞ വർഷം റോഡ് തകർന്ന ഭാഗത്ത് താൽക്കാലികമായി അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇത്തവണ കൽപ്പള്ളി അങ്ങാടി, കൽപ്പള്ളി പാലത്തിനു സമീപം, കാര്യാട്ട് റേഷൻഷാപ്പിനുമുൻവശം, ചെറൂപ്പ ഈർച്ചമില്ലിനു സമീപം, ചെറൂപ്പ അങ്ങാടി എന്നിവിടങ്ങളിൽ മരം കടപുഴകി റോഡ് തകർന്നു. കാലവർഷത്തിനുമുമ്പ് ശിഖരങ്ങൾ വെട്ടിമാറ്റി തണൽമരങ്ങളുടെ ഭാരം കുറക്കണമെന്ന് മുൻവർഷങ്ങളിൽ നിർദേശമുണ്ടായിരുന്നെങ്കിലും പൂർണമായി നടപ്പായില്ല. റോഡിൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്താനും നടപടിയുണ്ടായിട്ടില്ല. കാര്യാട്ട് റേഷൻ ഷാപ്പിനുസമീപത്തും റോഡിൽ കുഴിയുണ്ട്. ഇവിടെ നാട വലിച്ചുകെട്ടിയിട്ടുണ്ടെങ്കിലും രാത്രിയിലടക്കം യാത്രക്കാർ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. റോഡ് വീതികൂട്ടിയും ഉയർത്തി പരിഷ്കരിച്ചും അപകടസാധ്യത ഇല്ലാതാക്കണമെന്ന ആവശ്യം ഏറെനാളായി ഉയരുന്നതാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസ വിതരണം വൈകുന്നതിൽ യൂത്ത് ലീഗ് പ്രതിഷേധം മാവൂർ: വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വൈകുന്നതിൽ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മാവൂർ പഞ്ചായത്തിൽ ഭൂരിഭാഗം പേർക്കും പ്രളയം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി രൂപവത്കരണ കൗൺസിൽ യോഗത്തിൽ യു.എ. ഗഫൂർ അധ്യക്ഷതവഹിച്ചു. ചിറ്റടി അഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. റിട്ടേർണിങ് ഓഫിസർ കുഞ്ഞിമരക്കാർ മലയമ്മ, എൻ.പി. അഹമ്മദ്, ഒ.എം. നൗഷാദ്, വി.കെ. റസാഖ്, ശാക്കിർ പാറയിൽ, പി.പി. സലാം, തേനുങ്ങൽ അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മുർത്താസ് കുറ്റിക്കടവ് (പ്രസി.), ഹബീബ് ചെറൂപ്പ (ജന. സെക്ര.), സി.ടി. ശരീഫ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.