പയ്യാനക്കൽ റോഡിൽ പയ്യെ നടക്കാൻ പോലുമാകില്ല

കോഴിേക്കാട്: ജപ്പാൻ കുടിവെള്ളത്തിന് കുഴിയെടുത്ത് ൈപപ്പിടൽ പൂർത്തിയായ ശേഷം അധികൃതർ തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് തകർന്നുകിടക്കുകയാണ് പയ്യാനക്കൽ പടന്നവളപ്പ്, പട്ടർെത്താടി റോഡ്. വർഷത്തോളമായി റോഡ് ശോച്യാവസ്ഥയിലാണ്. നാട്ടുകാർ പരാതിയുമായി ഒാഫിസുകൾ കയറിയിറങ്ങി മടുത്തതു മാത്രമാണ് മിച്ചം. പയ്യാനക്കൽ- പടന്നവളപ്പ് നന്മ നഗർ റോഡ്, പയ്യാനക്കൽ ഭഗവതി ക്ഷേത്രത്തിനു മുൻവശമുള്ള പടിഞ്ഞാറേ പടന്നവളപ്പ് റോഡ്, പട്ടർത്തൊടി റോഡ് എന്നിവയും നടപ്പാതകളുമാണ് പൊട്ടിപ്പൊളിഞ്ഞത്. മഴയിൽ റോഡിൽ വെള്ളം നിറഞ്ഞ് കുഴി കാണാതെ ബൈക്ക് യാത്രികരടക്കം അപകടത്തിൽ പെടുന്നതും പതിവാണ്. തകർന്ന റോഡിലൂടെ സ്കൂൾ കുട്ടികളടക്കമുള്ളവരുടെ യാത്ര അപകടം പിടിച്ചതാണ്. പ്രദേശത്തുകൂടിയുള്ള രാത്രിയാത്രയാണെങ്കിൽ അതിദുഷ്കരവും. പയ്യാനക്കൽ, പടന്നവളപ്പ്, പട്ടർത്തൊടി ഭാഗങ്ങളിലൊന്നും തെരുവുവിളക്കുകളും കത്തുന്നില്ല. പലതവണ നാട്ടുകാർ കെ.എസ്.ഇ.ബിയിൽ വിവരമറിയിച്ചു. എന്നാൽ, കോർപറേഷൻ ചോക്കും മറ്റും മാറ്റി നൽകാത്തതാണ് തെരുവുവിളക്ക് കത്താത്തതിനു കാരണമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. കോർപറേഷൻ കൗൺസിലറോട് പലതവണ കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നാൽ, ഇതുവരെയും പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചിട്ടില്ലെന്ന് പറവ പയ്യാനക്കൽ റെഡിഡൻറ്സ് വെൽെഫയർ അസോസിയേഷൻ ഭാരവഹികൾ പറഞ്ഞു. ജപ്പാൻ കുടിെവള്ളത്തിന് പൈപ്പിട്ടത് അടുത്തമാസം നന്നാക്കാൻ അധികൃതർ എത്തുമെന്നാണ് കൗൺസിലർ പറയുന്നത്. എന്തായാലും റെസിഡൻറ്സ് വെൽെഫയർ അസോസിയേഷൻെറ നേതൃത്വത്തിൽ പണം പിരിച്ച് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യം കൗൺസിലറെ അറിയിച്ചിട്ടുണ്ടെന്നും പറവ റെസിഡൻറ്സ് സെക്രട്ടറി പി.വി ഷംസുദ്ദീൻ പറഞ്ഞു. പടന്നവളപ്പിലും മറ്റും ജപ്പാൻ കുടിവെള്ളത്തിന് ൈപപ്പിട്ടിട്ടുണ്ടെങ്കിലും വെള്ളമുള്ള ലൈനുമായി ബന്ധിപ്പിച്ചിട്ടില്ല. അതു പൂർത്തിയായി മഴ മാറിയാൽ മാത്രമേ റോഡ് പണി നടത്താനാകൂ. റോഡ് നന്നാക്കുന്നതു കൂടി ഇൗ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കൗൺസിലർ അഡ്വ. സി.കെ. സീനത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.