അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മ: പഞ്ചായത്തിന് നഷ്​ടം ആയിരങ്ങൾ

കക്കോടി: പൂനൂർ പുഴയോരത്ത് മാലിന്യം തള്ളാൻ അനുവദിച്ച പഞ്ചായത്ത് അതു നീക്കം ചെയ്യാനെന്ന പേരിൽ ചെലവഴിക്കുന്നത് ആയിരങ്ങൾ. വെള്ളപ്പൊക്കത്തെ തുടർന്ന് ഒരു വാർഡിൽ അടിഞ്ഞുകൂടിയ ലോഡുകണക്കിന് മാലിന്യം കക്കോടി പഞ്ചായത്ത് ഓഫിസിന് പിൻവശം പുഴയോരത്ത് തള്ളുകയായിരുന്നു. ആഴ്ചകളോളം കിടന്ന അവ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിച്ചു. മാലിന്യം കുഴിച്ചുമൂടാൻ കൊണ്ടുപോകുേമ്പാൾ വാഹനം താഴ്ന്നുപോകുന്നതിനാൽ ആയിരങ്ങൾ മുടക്കി ക്വാറി വേസ്റ്റ് ഇറക്കിയിരിക്കുകയാണ്. കുറച്ച് ലോഡ് മാലിന്യങ്ങൾ നീക്കം ചെയ്തെങ്കിലും ശേഷിക്കുന്നവ പുഴയോരത്തുതന്നെ കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.