സ്ഥലം നീർത്തടം: ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ പ്രവൃത്തി തുടങ്ങാനായില്ല

സ്ഥലം നീർത്തടം ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ പ്രവൃത്തി തുടങ്ങാനായി ല്ല തിരുവമ്പാടി: പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ നിർമാണം തുടങ്ങാനായില്ല. 42 ലക്ഷം ചെലവഴിച്ച് വാങ്ങിയ 1.75 ഏക്കർ ഭൂമി നീർത്തടമായതിനാലാണ് നിർമാണം തുടങ്ങാൻ അനുമതി ലഭിക്കാത്തത്. 2018 െസപ്റ്റംബർ 21നാണ് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റേഴ്സ് സൊസൈറ്റിയായിരുന്നു നിർമാണ ചുമതല ഏറ്റെടുത്തിരുന്നത്. നീർത്തട ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട കറ്റ്യാട്ടെ നിർദിഷ്ട സ്ഥലം മണ്ണിട്ട് നികത്തിയ ശേഷം തരം മാറ്റി കിട്ടാൻ സംസ്ഥാന കാർഷിക ഡയറക്ടറേറ്റിൽ രണ്ടു വർഷം മുമ്പ് അപേക്ഷ നൽകിെയങ്കിലും അനുമതി ലഭിച്ചില്ല. മൂന്നു കോടി രൂപയാണ് സബ് ഡിപ്പോ നിർമാണത്തിനായി ജോർജ് എം. തോമസ് എം.എൽ.എ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ചത്. ഭൂമി തരം മാറ്റി ലഭിക്കാത്തത് നിർമാണപ്രവൃത്തി അനിശ്ചിതത്വത്തിലാക്കി. 2011 ഫെബ്രുവരി 28 നാണ് തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സൻെറർ പ്രവർത്തനം തുടങ്ങിയത്. വർക്ക് ഷോപ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും ഓപറേറ്റിങ് സൻെററും ഓഫിസും പഞ്ചായത്ത് കെട്ടിടത്തിലുമാണ് പ്രവൃത്തിക്കുന്നത്. കറ്റ്യാട്ടെ നിർദിഷ്ട സ്ഥലത്ത് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, വർക്ക്ഷോപ്, സ്റ്റേഷൻ മാസ്റ്ററുടെ കാര്യാലയം എന്നിവ നിർമിക്കാനായിരുന്നു പദ്ധതി. 'ഇഷ്ട'ക്കാരായ സ്വകാര്യ വ്യക്തികൾക്ക് നീർത്തടം നികത്താൻ തടസ്സമില്ല തിരുവമ്പാടി: കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ പോലുള്ള പൊതു ആവശ്യങ്ങൾക്ക് നീർത്തടം നികത്താൻ അനുമതി ലഭിക്കാതിരിക്കെ ഭരണ സ്വാധീനമുള്ള ആർക്കും നീർത്തടം കരഭൂമി ആക്കി മാറ്റാം. തിരുവമ്പാടി ബസ്സ്റ്റാൻഡിന് പിറകിലെ വിവാദ മദ്യഷാപ്പിലേക്കുള്ള വഴി ഉൾപ്പെടുന്ന റീസർവേ 78 നീർത്തട ഭൂമിയാണെന്നാണ് വില്ലേജ് ഓഫിസർ തഹസിൽദാർക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഈ സ്ഥലം കരഭൂമിയാണെന്നാണ് പഞ്ചായത്തിൽ രേഖയുള്ളതെന്ന് പഞ്ചായത്ത് സെക്രട്ടറി പറയുന്നു. ഈ ഭൂമി ഡാറ്റ ബാങ്കിൽ ഉൾപ്പെടുന്നു എന്നായിരുന്നു രണ്ടാഴ്ച മുമ്പ് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞിരുന്നത്. നീർത്തട ഭൂമിയിലെ തോട്ടിൽ മണ്ണിടുന്നതിനെതിനെതിരെ സെക്രട്ടറി സ്റ്റോപ് മെമ്മോയും നൽകിയിരുന്നു. തിരുവമ്പാടി മറിയപ്പുറത്തെ ദലിത് വീട്ടമ്മയായ കാർത്യായനി സർക്കാർ പദ്ധതിയിൽ ലഭിച്ച മൂന്ന് സൻെറ് സ്ഥലത്ത് വീട് നിർമിച്ചിട്ട് മൂന്നു വർഷമായി കെട്ടിട നമ്പറിന് കാത്തിരിക്കുന്നത് 16ന് 'മാധ്യമം'റിപ്പോർട്ട് ചെയ്തിരുന്നു. നീർത്തട ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണ് വീട്ടമ്മയുടേതെന്നായിരുന്നു പഞ്ചായത്ത് അധികൃതർ നമ്പർ നൽകുന്നതിന് തടസ്സമായി പറഞ്ഞിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.