നിറവ് ശില്‍പശാല സംഘടിപ്പിച്ചു

താമരശ്ശേരി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഏകോപിപ്പിക്കുന്ന സമഗ്രവിദ്യാഭ്യാസ വികസന പദ്ധതിയായ ക്രിസ്റ്റലിൻെറ നേതൃത്വത്തില്‍ നിറവ് ശില്‍പശാല കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപ അവാര്‍ഡ് ജേതാവ് രാമചന്ദ്രനെ ആദരിച്ചു. ക്രിസ്റ്റല്‍ ചെയര്‍മാന്‍ കെ.പി. അബ്ദുൽറഷീദ് അധ്യക്ഷത വഹിച്ചു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ പദ്ധതി വിശദീകരിച്ചു. ക്രിസ്റ്റല്‍ കണ്‍വീനര്‍ വി.എം. മെഹറലി, ഡയറ്റ് സീനിയര്‍ െലക്ചറർമാരായ കെ.എസ്. വാസുദേവന്‍, യു.കെ. അബ്ദുൽ നാസര്‍ എന്നിവര്‍ ക്ലാസെടുത്തു. എ.ഇ.ഒമാരായ എന്‍.പി. മുഹമ്മദ് അബ്ബാസ്, വി. മുരളീകൃഷണന്‍, ഫാ. സിബി പൊന്‍പാറ, ജോസ് തുരുത്തിമറ്റം, ജോസ് എടപ്പാടി, അഷ്റഫ്, എം.പി. മജീദ്, ഷാജി കൂടത്തായ് എന്നിവര്‍ സംസാരിച്ചു. ക്രിസ്റ്റലിൻെറ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിനുമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും പ്രിന്‍സിപ്പൽമാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, പി.ടി.എ പ്രസിഡൻറുമാര്‍, എസ്.ആര്‍.ജി കണ്‍വീനര്‍മാര്‍, സ്‌കൂള്‍ മാനേജര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. നാരായണ ഗുരു സമാധിദിനം താമരശ്ശേരി: എസ്.എന്‍.ഡി..പി യോഗം താമരശ്ശേരി ശാഖ ശ്രീനാരായണഗുരു മഹാസമാധിദിനം ആചരിച്ചു. തിരുവമ്പാടി യൂനിയന്‍ വൈസ് പ്രസിഡൻറ് എം.കെ. അപ്പുക്കുട്ടന്‍, ബോര്‍ഡ് മെംബര്‍ സത്യന്‍, കുന്ദമംഗലം ശാഖ പ്രസിഡൻറ് രാഘവന്‍ വലിയേടത്ത്, സെക്രട്ടറി കെ.ടി. രാമകൃഷ്ണന്‍ വൈസ് പ്രസിഡൻറ് സുരേന്ദ്രന്‍ അമ്പായത്തോട്, യൂനിയന്‍ കമ്മിറ്റി അംഗം വത്സന്‍ മേടോത്ത്, ഷൈജു തേറ്റാമ്പുറം എന്നിവര്‍ നേതൃത്വം നല്‍കി. ഗുരുദേവ കീര്‍ത്തനാലാപനത്തിനും ഭജനക്കും ദേവകിദാസ്, ടി.ആര്‍. സുമതി, ശ്രീധരന്‍ കുറുന്തോട്ടിക്കണ്ടി, വി.കെ. പുഷ്പാംഗദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.