ഭരണകൂടങ്ങൾ മദ്യപർക്കൊപ്പം -ബിഷപ്

ഓമശ്ശേരി: ഭരണകൂടങ്ങൾ മദ്യപർക്കൊപ്പം നിൽക്കുന്നതായി താമരശ്ശേരി ബിഷപ് റമജിയോസ് ഇഞ്ചനാനിയിൽ അഭിപ്രായപ്പെട്ടു. വരുമാനം ലഭിക്കുെന്നന്ന കാരണം പറഞ്ഞാണ് സർക്കാർ മദ്യപർക്കൊപ്പം നിൽക്കുന്നത്. വരുമാനത്തെക്കൾ വലിയ നഷ്ടമാണ് ലഹരി ഉപയോഗം മൂലം ഉണ്ടാകുന്നത്. സർക്കാർ നിലപാടിനെതിരെ മദ്യത്തിനെതിരായി ബോധവത്കരണം നടക്കണം. കൂട്ടായ ശ്രമമാണ് ഇതിനു വേണ്ടത്. എല്ലാവരും ചേർന്ന് യുവതലമുറയെ രക്ഷിച്ചേ പറ്റൂ- അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച 'പടരുന്ന ലഹരിയിൽ നുകരുന്ന യുവത'ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുല്ലക്കുട്ടി അധ്യക്ഷതവഹിച്ചു. കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂർ, മുൻ എം.എൽ.എ വി.എം. ഉമ്മർ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് ചേറ്റൂർ ബാലകൃഷ്ണൻ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി, ജനതാദൾ സംസ്ഥാന സെക്രട്ടറി വി. കുഞ്ഞാലി, കേരള മുസ്‌ലിം ജമാഅത്ത് ജില്ല സെക്രട്ടറി സലീം അണ്ടോണ, കെ.എൻ.എം മർക്കസുദ്ദഅ്വ സംസ്ഥാന സെക്രട്ടറി ഡോ. ഐ.പി. അബ്ദുസ്സലാം, ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി എ. അബൂബക്കർ മൗലവി, പി.എ. ഉസയിൻ, യു.കെ. അബു, പി.വി. അബ്ദുറഹിമാൻ, യു.കെ. ഉസയിൻ, റസാഖ്, ഡോ. ഇ.കെ. സാജിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.