കരനെൽ കൃഷിയിൽ രമേശ​െൻറ വിജയഗാഥ

കരനെൽ കൃഷിയിൽ രമേശൻെറ വിജയഗാഥ പേരാമ്പ്ര: കെ.എസ്.ഇ.ബി ഓവർസിയർ ആണെങ്കിലും കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് നൊച്ചാട് താഴത്തെച്ചാലിൽ രമേശൻ (45). വീട്ടുവളപ്പിൽ 35 സൻെറ് സ്ഥലത്ത് മൂന്നു തരത്തിലുള്ള നെൽവിത്തുകളാണ് കൃഷി ചെയ്തത്. നൊച്ചാട് കൃഷിഭവനിൽനിന്നു ലഭിച്ച വിത്തും കൃഷിയിറക്കി. നെൽകൃഷിക്കുപുറമെ വാഴ, ചേന, ചേമ്പ് കൃഷിയും നടത്തുന്ന രമേശൻ മാസങ്ങൾക്കുമുമ്പ് കൂൺകൃഷിയും ചെയ്തിരുന്നു. പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തിൽനിന്നാണ് കൂൺകൃഷിയിൽ പരിശീലനം ലഭിച്ചത്. കോഴിവളർത്തലും ക്ഷീരകൃഷിയും ഉണ്ടായിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് തൽക്കാലം നിർത്തി. എന്നാൽ കൂൺ കൃഷി, മത്സ്യകൃഷി ഉൾപ്പെടെ വീണ്ടും തുടങ്ങാനുള്ള ഒരുക്കത്തിലാണ് രമേശൻ. പിന്തുണയേകി ഭാര്യ രജനിയും മക്കളായ കാവ്യലക്ഷ്മി, നവ്യ ലക്ഷ്മി എന്നിവരുമുണ്ട്. കെ.എസ്.ഇ.ബി പേരാമ്പ്ര നോർത്ത് സെക്ഷനിലെ ഓവർസിയറാണ് രമേശൻ. ജോലിയിൽനിന്നുള്ള മാനസികസമ്മർദം കുറക്കാൻ കൃഷി സഹായകമാണെന്ന് രമേശൻ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.