നടുവണ്ണൂർ: നടുവണ്ണൂർ പഞ്ചായത്ത് തയാറാക്കുന്ന പ്രളയ സാധ്യത ഭൂപടം തയാറാക്കുന്നതിൻെറ ഭാഗമായി വിവരശേഖരണം തുടങ്ങി. നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിൻെറ ആഭിമുഖ്യത്തിലാണ് സർവേ നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അച്യുതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഷൈമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.കെ. ബാലകൃഷ്ണൻ മാസ്റ്റർ, പ്രകാശിനി, ടി.പി. ദാമോദരൻ, എൻ. ആലി, പഞ്ചായത്ത് സെക്രട്ടറി എൽ.എൻ. ഷിജു, ജി.ഐ.എസ് എൻജിനീയർ വിപിൻ ലാൽ എന്നിവർ സംസാരിച്ചു. കാലാവസ്ഥാ വ്യതിയാനം -ദുരന്ത നിവാരണം വർക്കിങ് ഗ്രൂപ് അംഗങ്ങൾ, സി.ഡി.എസ് മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രോജക്ട് കോഓഡിനേറ്റർ എൻ.കെ. സലീം സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.കെ. റഹ്മത് ടീച്ചർ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്തിൻെറ അതിർത്തി പ്രദേശമായ കരുമ്പാപ്പൊയിൽ താഴത്ത് കടവ് ഭാഗത്തുനിന്ന് വിവര ശേഖരണം ആരംഭിച്ചു. പ്രളയബാധിത വീടുകളിൽ ചെന്ന് എൻ.എസ്.എസ് വിദ്യാർഥികളാണ് വിവര ശേഖരണം നടത്തുന്നത്. ഭൂപടം തയാറാക്കിയാൽ പ്രളയ സാധ്യത മുൻകൂട്ടിക്കണ്ട് പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് മുന്നറിയിപ്പ് കൊടുക്കാനും എത്രയുംപെട്ടെന്ന് അവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും സാധിക്കും. ഭൂപടം തയാറാക്കി അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യും. ജി.ഐ.എസ് (ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം) സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഭൂപടം തയാറാക്കുക. പ്രളയ സാധ്യത ഭൂപടം തയാറാക്കുന്നതിൻെറ ആദ്യഘട്ടമായി ശിൽപശാല സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.