മുക്കം: മാമ്പറ്റയിലെ റോഡരികിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ദുർഗന്ധ മൂലം വഴിയാത്രക്കാരും സമീപവാസികളും വലഞ് ഞു. വെസ്റ്റ് മാമ്പറ്റക്കും മാമ്പറ്റക്കും ഇടയിെല പുൽക്കാടുകളിലാണ് മാലിന്യം തള്ളിയത്. ദുർഗന്ധം മൂലം നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കക്കൂസ് മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്. നേരത്തേ കക്കൂസ് മാലിന്യം ഇരുളിൻെറ മറവിൽ തള്ളി സാമൂഹികദ്രോഹികൾ രക്ഷപ്പെട്ടിരുന്നു. ഒരു മാസം മുമ്പ് അഗസ്ത്യൻമുഴി പാലത്തിനടുത്ത് ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് കക്കൂസ് മാലിന്യമൊഴുക്കിയിരുന്നു. നഗരസഭ അധികൃതർ ബ്ലീച്ചിങ് പൗഡർ വിതറിയതോടെയാണ് ദുർഗന്ധത്തിന് ആശ്വാസമായത്. സി.സി ടി.വി കാമറ സ്ഥാപിക്കണമെന്നും പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.