കരുവൻപൊയിൽ: മതം മാനവികതയുടെ മഹിത ദർശനം എന്ന പ്രമേയത്തിൽ ഐ.എസ്.എം മണ്ഡലം സമ്മേളനത്തിൻെറ ഭാഗമായി കരുവൻപൊയിൽ യൂനിറ്റ് ഖുർആൻ പഠിതാക്കളുടെ സംഗമവും അവാർഡ് ദാനവും നടത്തി. ഖുർആൻ ഇൻസ്ട്രക്ടർമാരായ ടി.പി. മുഹമ്മദ് സുല്ലമി, കെ. അബ്ദുല്ല എന്നിവർക്കുള്ള ഉപഹാര സമർപ്പണം കെ.എൻ.എം പുത്തൂർ മണ്ഡലം ട്രഷറർ അബ്ദുൽ മജീദ് കിഴക്കോത്ത്, കൊടുവള്ളി മുനിസിപ്പാലിറ്റി കൗൺസിലർ പി. അബ്ദുൽ കാദർ എന്നിവർ നിർവഹിച്ചു. വെളിച്ചം അവാർഡ് ദാനം എം.ജി.എം മണ്ഡലം പ്രസിഡൻറ് റസിയ പുത്തൂർ, കെ.എൻ.എം യൂനിറ്റ് സെക്രട്ടറി പി.വി. അബ്ദുല്ല എന്നിവർ നിർവഹിച്ചു. പി.വി. അഹ്‌മദ് റഊഫ് അധ്യക്ഷതവഹിച്ചു. പി. നജീബ് സ്വാഗതവും ആരിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.