ഇരുപാർട്ടികളുടെയും കർഷക തൊഴിലാളി സംഘടനകൾ പ്രതികരണവുമായി രംഗത്ത് തിരുവമ്പാടി: പഞ്ചായത്തിലെ നീർത്തടങ്ങൾ ൈകയേ റി അനധികൃത നിർമാണം തുടരുമ്പോഴും മുഖ്യധാര പാർട്ടികൾ ഉറച്ച നിലപാട് സ്വീകരിക്കാതെ ഒളിച്ചു കളി തുടരുന്നു. നീർത്തട ഭൂമി നിലവിലെ ചട്ടങ്ങൾ ലംഘിച്ച് തരം മാറ്റുന്നത് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതൃത്വത്തിൻെറയും പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരുടെ അറിവോടെയാണെന്നാണ് ആരോപണം. ഇതു ശരിവെക്കും വിധമാണ് സി.പി.എം, കോൺഗ്രസ് പാർട്ടികളുടെ നിശ്ശബ്ദത. നീർത്തട ൈകയേറ്റത്തിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് ഒരു മാസം മുമ്പ് വാർത്തക്കുറിപ്പിറക്കിയ സി.പി.എം തിരുവമ്പാടി ലോക്കൽ കമ്മിറ്റി പിൻവലിഞ്ഞു. പ്രശ്നത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസ്താവന പോലും ഇറക്കാതെ 'സൂക്ഷ്മത'പാലിച്ചതിനും വിമർശനമുയർന്നു. നീർത്തടം നികത്തൽ നീക്കങ്ങൾക്ക് പിന്നിൽ 'വലിയ ഇടപാടുകൾ'നടന്നെന്ന ആരോപണങ്ങളുയർന്ന സാഹചര്യത്തിലാണ് സി.പി.എം പോഷക ഘടകമായ കർഷക തൊഴിലാളി യൂനിയനും കോൺഗ്രസ് ഘടകമായ ദേശീയ കർഷക തൊഴിലാളി ഫെഡറേഷനും പ്രത്യക്ഷ പ്രസ്താവനയുമായി രംഗത്തെത്തിയത്. 2009ൽ തിരുവമ്പാടി പഞ്ചായത്തിലെ ഹെക്ടർ കണക്കിന് നീർത്തടം മണ്ണിട്ട് നികത്താൻ നീർത്തട സംരക്ഷണ സമിതിക്ക് അപേക്ഷ ലഭിച്ചിരുന്നു. അന്ന് നികത്താൻ അപേക്ഷിച്ച 14 അപേക്ഷകളിൽ ഭൂരിഭാഗവും പഞ്ചായത്ത് നീർത്തട സംരക്ഷണ സമിതി തള്ളിയിരുന്നു. എന്നാൽ, തിരുവമ്പാടി ബസ്സ്റ്റാൻഡ് മുതൽ ഹൈസ്കൂൾ മൈതാനം വളരെയുള്ള നീർത്തട ഭൂമി കരഭൂമിയാക്കി മാറ്റാൻ ഏതാനും വർഷമായി തകൃതിയായ നീക്കം നടക്കുന്നുണ്ട്. ഇടത്, വലത് പാർട്ടികളുടെ 'സഹകരണ'ത്തോടെയാണ് ഈ നീക്കളെല്ലാം നടന്നത്. 'വികസന'ത്തിൻെറ മറവിലായിരുന്നു ക്രമവിരുദ്ധ നടപടികൾ നിയമ വിധേയമാക്കാൻ ശ്രമിച്ചത്. നിയമം ലംഘിച്ചവർക്കെതിരേ നടപടി വേണം -ഡി.കെ.ടി.എഫ് തിരുവമ്പാടി: ലാൻഡ് യൂട്ടിലൈസേഷൻ നിയമം ലംഘിച്ച് തിരുവമ്പാടി ബസ്സ്റ്റാൻഡിന് പിന്നിൽ നീർത്തടം നികത്തിയവർക്കെതിരേ നടപടിയെടുക്കണമെന്ന് ഡി.കെ.ടി.എഫ്. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷവും ടൗണിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ഈ നീർത്തടം നികത്തിയതാണ്. നീർത്തടങ്ങൾ പൂർവസ്ഥിതിയിലാക്കാൻ ഭരണനേതൃത്വം തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.കെ. ചൂലൻകുട്ടി അധ്യക്ഷതവഹിച്ചു. എ.കെ. മുഹമ്മദ്, അബ്രഹാം ജോസഫ്, സി. അസൻ മോയിൻ, ബി.എം. മോഹനൻ, എ.യു. കണ്ണൻ, പി.ആർ. അജിത, എം.വി. അശോകൻ, ലീലാമ്മ ജോർജ് എന്നിവർ സംസാരിച്ചു. ഭൂവിനിയോഗം നിയമത്തിൻെറ അടിസ്ഥാനത്തിലാക്കണം -കെ.എസ്.കെ.ടി.യു തിരുവമ്പാടി: നീർത്തടസംരക്ഷണ നിയമത്തിൻെറ മാത്രം അടിസ്ഥാനത്തിലാക്കണം ഭൂവിനിയോഗമെന്ന് കെ.എസ്.കെ.ടി.യു തിരുവമ്പാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. 2008ന് മുമ്പ് മണ്ണിട്ട് നികത്തിയ വയലുകൾ തരം മാറ്റി നിർമാണം നടത്തുന്നതിനെക്കുറിച്ച് റവന്യൂ വകുപ്പ് സമഗ്രമായ അന്വേഷണം നടത്തണം. ഏരിയ പ്രസിഡൻറ് കെ.ടി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.കെ. ദിവാകരൻ, റോയി കടപ്ര, ശിവദാസൻ ചവലപ്പാറ, ഗീത പ്രശാന്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.