ചങ്ങരോത്ത് പഞ്ചായത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി

പാലേരി: സംസ്ഥാന സര്‍ക്കാറിൻെറ ഹരിത കേരളം മിഷൻെറ ഭാഗമായി നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പടത്ത്കടവില്‍ ജലസേചന വകുപ്പിൻെറ സ്ഥലത്ത് വൃക്ഷത്തൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ലീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 19 വാര്‍ഡുകളിലും പദ്ധതി നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നട്ട വൃക്ഷതൈകളുടെ പരിപാലനവും തൊഴിലുറപ്പ് തൊഴിലാളികള്‍ ഏറ്റെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ലീല ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പപ്പന്‍ കന്നാട്ടി, കുടുംബശ്രീ ജില്ല മിഷന്‍ റിസോഴ്‌സ്പേഴ്‌സൻ ഉണ്ണി വേങ്ങേരി, അസീസ് കുന്നത്ത്, സന്തോഷ് കോശി, എ.ഡി.എസ് സെക്രട്ടറി എ.സി. സുബൈദ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.പി. ജയേഷ് സ്വാഗതവും സി.ഡി.എസ് അംഗം കെ.കെ. കമല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.