കൊടുവള്ളി: ദേശീയപാത 766ൽ നെല്ലാംങ്കണ്ടി അങ്ങാടിക്ക് സമീപം നരുക്കിൽ ഭാഗത്ത് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ മരത് തിലിടിച്ച് തകർന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. വാഹനത്തിലെ തൊഴിലാളികളായ ഡസ്വിൻ, മുബാഷ് എന്നിവരെ പരിക്കുകളോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ 49 എഫ് 999 പിക്കപ്പ് വാനാണ് നിയന്ത്രണംവിട്ടത്. മരം റോഡിലേക്ക് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.