ഉപഹാര സമർപ്പണവും തിരിച്ചറിയൽ കാർഡ് വിതരണവും

ഫറോക്ക്: ഫാറൂഖ് ട്രെയിനിങ് കോളജ് സ്കൂൾ അഡോപ്ഷൻ പ്രോജക്ടിന് വേണ്ടി കഴിഞ്ഞ പത്തു വർഷക്കാലം നേതൃത്വം നൽകിയ ഡോ. അഫീഫ് തറവട്ടത്തിന് കരിങ്കല്ലായി ജി.എൽ.പി.സ്കൂൾ വിദ്യാർഥികളും അധ്യാപകരും സ്നേഹോപഹാരം നൽകി. രാമനാട്ടുകര മുനിസിപ്പൽ കൗൺസിലർ എം. പ്രകാശൻ ഉപഹാരം സമർപ്പിച്ചു. ഫാറൂഖ് ട്രെയിനിങ് കോളജ് സ്കൂൾ അഡോപ്ഷൻ പ്രോജക്ടിൻെറ ഭാ‌ഗമായി സ്കൂൾ വിദ്യാർഥികൾക്ക്‌ നൽകുന്ന തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം ഫാറൂഖ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ ഡോ. സി.എ. ജവഹർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ എൻ. ആനന്ദ് കുമാർ അധ്യക്ഷത വഹിച്ചു. ഫാറൂഖ് ട്രെയിനിങ് കോളജ് ഐ.ക്യു.എ.സി. കോഒാഡിനേറ്റർ ഡോ. ടി. മുഹമ്മദ് സലീം, സ്റ്റാഫ് അഡ്വൈസർ ഡോ. കെ. വിജയകുമാരി, സ്റ്റാഫ് സെക്രട്ടറി ഡോ. ജി. മനോജ് പ്രവീൺ, വിദ്യാലയ സംരക്ഷണ സമിതി പ്രസിഡൻറ് ടി. രാജൻ, പി.ടി.എ. പ്രസിഡൻറ് സുചിത്ര, ഡോ. ടി.െക. ഉമർ ഫാറൂഖ്, ഡോ. അസീൽ അബ്ദുൽ വാഹിദ്, ടി. ഹംസത്തലി, ബി.ആർ.സി കോഒാഡിനേറ്റർ ഗിരീഷ് പണിക്കർ, യൂനിയൻ ചെയർമാൻ ശ്രീഹരി, സ്കൂൾ അഡോപ്ഷൻ പ്രോജക്ട് കോഒാഡിനേറ്റർ ഫസീൽ അഹമ്മദ്, സ്റ്റാഫ് സെക്രട്ടറി മനോജ് കുമാർ എന്നിവർ സംസാരിച്ചു. FRI FAROCK 20 കരിങ്കല്ലായി ജി.എൽ.പി സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നൽകുന്ന സ്നേഹോപഹാരം രാമനാട്ടുകര മുനിസിപ്പൽ കൗൺസിലർ എം. പ്രകാശൻ ഡോ. അഫീഫ് തറവട്ടത്തിന് സമർപ്പിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.