കാൽ നൂറ്റാണ്ടിനുശേഷം ഒത്തുകൂടി

ഫറോക്ക്: ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിലെ 1994ലെ പത്താം ക്ലാസുകാർ സ്കൂളിൽ ഒത്തുകൂടി. 'തിരുമുറ്റം 94' എന്ന പ്രോഗ്രാം അന ്നത്തെ ഹെഡ് മിസ്ട്രസ് കെ.എം. സുഹറ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബഷീർ കോടമ്പുഴ അധ്യക്ഷത വഹിച്ചു. ഫാറൂഖ് എജുകെയറിന് ബാച്ച് നൽകിയ ചെക്ക് ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ വി.സി. മുഹമ്മദ്‌ അഷ്‌റഫ്‌ ഏറ്റുവാങ്ങി. മുൻ പ്രിൻസിപ്പൽമാരായ പി. ആലിക്കോയ, കെ.പി. കുഞ്ഞഹമ്മദ്, മുൻ അധ്യാപകരായ കാസിം വാടാനപ്പള്ളി, കെ. ശശിധരൻ പിള്ള, എൻ.സി. അബൂബക്കർ, രഞ്ജിനി, വി. വിശാലാക്ഷി, ടി. അബൂബക്കർ സുല്ലമി, സ്റ്റാഫ് സെക്രട്ടറി സി.പി. സൈഫുദീൻ, പ്രതിനിധികളായ കെ. ഉണ്ണികൃഷ്ണൻ, ടി.കെ. സജിനി, പി.എം.ഐ. ഷമീർ, നവീദ് ബിൻ സെയ്ദ്, ഇ.എം. സൗദ, കെ.കെ. കബീർ, ഫസൽ തിരുത്തിയാട്, എ.അനീഷ സഹനാസ് എന്നിവർ സംസാരിച്ചു. ഫിറോസ് കുളങ്ങരപാടം, പി.കെ.ടി. നിയാസ്, നദീറ അഴിഞ്ഞിലം, ഷഹനാസ്, ഇഖ്ബാൽ രാമനാട്ടുകര എന്നിവർ നേതൃത്വം നൽകി. FRI FARO 30 ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിലെ 1994ലെ പത്താം ക്ലാസ് ബാച്ച് സംഗമത്തിൽ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ വി.സി. മുഹമ്മദ്‌ അഷ്‌റഫ്‌ ചെക്ക് ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.