സൈബർ കുറ്റകൃത്യവും സുരക്ഷയും: പൊലീസി​െൻറ കാമ്പയിൻ തുടങ്ങി

സൈബർ കുറ്റകൃത്യവും സുരക്ഷയും: പൊലീസിൻെറ കാമ്പയിൻ തുടങ്ങി കോഴിക്കോട്: സിറ്റി പൊലീസ്, ൈസബര്‍ ഡോം, സൈബർ പൊല ീസ് സ്റ്റേഷൻ, സൈബർ സെൽ, സൈബർ സിറ്റി റോട്ടറി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമുള്ള ഒരാഴ്ചത്തെ കാമ്പയിന് തുടക്കമായി. കേരള പൊലീസ് 2019 സൈബർ സുരക്ഷിത വർഷമായി ആചരിക്കുന്നതിൻെറ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. അറിവും അവസരങ്ങളും തരുന്നതോെടാപ്പം ഇൻറർനെറ്റിലെ ദുരുപയോഗ സാധ്യതകൾ വിദ്യാർഥികളെ ഉൾപ്പെടെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഒരാഴ്ച നീളുന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവിയുെട ചീഫ് ടെക്നിക്കൽ അഡ്വൈസർ കൂടിയായ സൈബർ വിദഗ്ധൻ ഡോ. വിനോദ് ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സിറ്റി െപാലീസ് മേധാവി എ.വി. ജോർജ് അധ്യക്ഷതവഹിച്ചു. റോട്ടറി ക്ലബ് കാലിക്കറ്റ് സൈബര്‍ സിറ്റി പ്രസിഡൻറ് എച്ച്.എച്ച്. മഷൂദ്, ഉണ്ണി ഒളകര എന്നിവർ സംസാരിച്ചു. മിഠായിത്തെരുവിൽ നടന്ന പരിപാടിയിൽ ബോധവത്കരണ ക്ലാസിനുപുറമേ, വിഡിയോ ഷോ, ചോദ്യോത്തര പരിപാടി എന്നിവയും നടന്നു. 20ന് മാനാഞ്ചിറ സ്ക്വയറിൽ സൈബർ ടോക്ക്ഷോയോടെ കാമ്പയിൻ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.