ബസിൽനിന്ന് തെറിച്ച് വീണു പരിക്കേറ്റു

കടലുണ്ടി: ബസിൽനിന്നിറങ്ങുന്നതിനിടെ തെറിച്ചു വീണു വയോധികക്ക് സാരമായി പരിക്കേറ്റു. ചാലിയം പരേതനായ കോയ മൊയ്തീൻ കുട്ടിയുടെ മകൾ മണ്ണൂർ പറക്കുളം പുത്തലത്ത് പുതിയകത്ത് നഫീസക്കുട്ടിക്കാണ് (66) പരിക്ക്. മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിലാണ്. ഞായറാഴ്ച 11.30ഓടെ മണ്ണൂർ വളവിലായിരുന്നു അപകടം. മണ്ണൂർ വക്കീൽപടി സ്റ്റോപ്പിൽനിന്ന് മാനാഞ്ചിറയിലേക്കുള്ള കിങ്സ് ബസിൽ കയറിയതായിരുന്നു. വളവ് സ്റ്റോപ്പിൽ ഇറങ്ങാനായി പിന്നിലെ വാതിലിനടുത്തേക്ക് വരുന്നതിനിടെ സ്റ്റോപ്പെത്തും മുമ്പ് ഓട്ടോമാറ്റിക് വാതിൽ തുറന്ന് തെറിച്ച് വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വീഴ്ചയിൽതന്നെ ബോധം നഷ്ടപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.