പ്രളയബാധിതർക്ക് പഠനോപകരണ വിതരണം

മാവൂർ: ജനമൈത്രി പൊലീസിൻെറ കീഴിൽ പൊതുജനസഹകരണത്തോടെ നടപ്പാക്കുന്ന ഹോപ് (ഹെൽപിങ് അദേഴ്സ് ടു പ്രമോട്ട് എജുക ്കേഷൻ) പദ്ധതിപ്രകാരം മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രളയത്തിൽ അകപ്പെട്ട വിദ്യാർഥികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു. മാവൂർ സി.െഎ ആർ. അശോകൻ ഉദ്ഘാടനം ചെയ്തു. ഹോപ് മെൻഡർ കോഒാഡിനേറ്റർ ശ്രീകുമാർ അധ്യക്ഷതവഹിച്ചു. റിട്ട. അസി. കമീഷണർ ഒാഫ് പൊലീസ് കെ. ജയേന്ദ്രൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.സി. വാസന്തി, ഡോ. അജിത, ജുവനൈൽ എ.എസ്.െഎ രാധാകൃഷ്ണൻ, മൻെറർ കോഒാഡിനേറ്റർ പി.എ. നിഹാർ, ചൈൽഡ് വെൽെഫയർ ഒാഫിസർ വി. മുഹമ്മദ് അഷ്റഫ്, ജനമൈത്രി ബീറ്റ് ഒാഫിസർ വി.വി. വിനീത എന്നിവർ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഒാഫിസർ രാജേഷ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.