മാവൂർ: പാരമ്പര്യ കളരി മർമ നാട്ടുവൈദ്യ ഫെഡറേഷൻ പി.കെ.എം.എൻ.വി.എഫ്(എസ്.ടി.യു) സംസ്ഥാനതല -കുന്ദമംഗലം മണ്ഡലം കാമ്പയിൻ കൽപള്ളിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം.സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പാരമ്പര്യ കളരി മർമ ചികിത്സ സമ്പ്രദായത്തിനെ സർക്കാർ ഗവേഷണവിധേയമാക്കണമെന്ന് കൺെവൻഷൻ ആവശ്യപ്പെട്ടു. പ്രളയശേഷം മാരകരോഗങ്ങൾ വരാതിരിക്കാനുള്ള പച്ചമരുന്ന് കൂട്ട് ഉപയോഗിച്ച് അന്തരീക്ഷം ശുചീകരിച്ചു. ഔഷധക്കഞ്ഞി വിതരണവും നടന്നു. പ്രളയാനന്തര പുനരധിവാസ ക്യാമ്പുകളിൽ സൗജന്യ മരുന്ന് വിതരണവും നാട്ടുചികിത്സകളും നൽകിയ കെ. ഉസ്സൻ ഗുരുക്കളെ ആദരിച്ചു. പഞ്ചായത്ത് അംഗം പി. സാജിദ ഉസ്സൻ ഗുരുക്കൾക്ക് പൊന്നാട ചാർത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എൻ.പി. കരിം ഔഷധക്കഞ്ഞി വിതരണം നടത്തി. തൈലം, അന്തരീക്ഷത്തിൽ പുകക്കുന്ന പച്ചിലമരുന്ന് എന്നിവയും വിതരണം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. ഉസ്സൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ല സെക്രട്ടറി യു.എ. ഗഫൂർ, എം.ടി. സലിം, പി.കെ.എം.എൻ.വി.എഫ് (എസ്.ടി.യു) ജില്ല സെക്രട്ടറി എ.എം.എസ്. അലവി, എസ്.ടി.യു നേതാക്കളായ എ. സൈതലവി, ഖമറുദ്ദീൻ എരഞ്ഞോളി. ഹബ്ബാസ് പെരുവയൽ, സുഹറാബി കൊടിയത്തൂർ, ഫെബിത, റീന, ശൈല, കെ. ആയിശ, എം.എം. കോയ, ഷാജിദ് ഗുരുക്കൾ പൂനൂർ, ഷംസുദ്ദീൻ ഗുരുക്കൾ പിലാശ്ശേരി, കെ. ജാഫർ , ചിറ്റടി അബ്ദുഹാജി, വായോളി അഹമ്മദ്, എന്നിവർ സംസാരിച്ചു. ഫെഡറേഷൻ മണ്ഡലം ജനറൽ സെക്രട്ടറി എ.പി. സുനീർ ഗുരുക്കൾ സ്വാഗതം പറഞ്ഞു. ഷാഫി ആയുർവേദ-കളരി ചികിത്സാലയം ഡയറക്ടർ പി.ടി.എ. ജലീൽ ഗുരുക്കൾ നന്ദി പറഞ്ഞു. mon mvr marma chikilsa പാരമ്പര്യ കളരി മർമ നാട്ടുവൈദ്യ ഫെഡറേഷൻ പി.കെ.എം.എൻ.വി.എഫ്.(എസ്.ടി.യു) മണ്ഡലം കാമ്പയിൻെറ ഭാഗമായി കൽപള്ളിയിൽ നടന്ന പച്ചമരുന്ന് കൂട്ട് ഉപയോഗിച്ചുള്ള അന്തരീക്ഷ ശുചീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.