ഫറോക്ക്: നീണ്ട 23 വർഷത്തിനു ശേഷം അവർ പൂർവവിദ്യാലയത്തിൽ ഒത്തുകൂടി. പരിചയം പുതുക്കിയും കലാപരിപാടികൾ അവതരിപ്പിച് ചും അവർ പോയ കാലത്തെ വീണ്ടെടുത്തു. ഫറോക്ക് ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 1995-96 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളാണ് ഒത്തുചേർന്നത്. ഓർമച്ചെപ്പ് പരിപാടി സ്കൂൾ റിട്ട. പ്രിൻസിപ്പൽ ഡോ. ടി.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. സി. പ്രജോഷ് കുമാർ അധ്യക്ഷതവഹിച്ചു. പി. പ്രവീൺ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എ.കെ. റഫീഖ്, പി. സതീഷ് ബാബു, എം.കെ. സുധീഷ്, ടി. ഷിജു എന്നിവർ സംസാരിച്ചു. ഗ്രൂപ് അംഗങ്ങൾ ചേർന്ന് സ്കൂൾ മുറ്റത്ത് ഓർമമരം നട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.