പേരാമ്പ്ര: നൊച്ചാട് മലയിൽ നിസ്കാരപള്ളി പുനർ നിർമാണത്തിന് വേണ്ടിയുളള നൊച്ചാട് മഹല്ല് ഖത്തീബ് സിദ്ദീഖ് മാഹിരി നിർവഹിച്ചു. തോമരായിമ്മൽ പക്രൻ ഹാജിയും രാമല്ലൂരിലെ പരേതനായ കല്ലിക്കണ്ടി മൊയ്തി ഹാജിയുടെ കുടുംബവുമാണ് സ്ഥലം വിട്ടു നൽകിയത്. തോമരായിമ്മൽ പക്രൻ ഹാജി, അബ്ദുല്ല ബാഖവി, നൊച്ചാട് മഹല്ല് പ്രസിഡൻറ് ടി.കെ. അസയിനാർ, നിർമാണ കമ്മിറ്റി കൺവീനർ കാസിം രയരോത്ത്, ചെയർമാൻ എം. കുഞ്ഞസ്സൻ, എ. കാസിം ഹാജി, സി.കെ. അഷറഫ്, ടി. കുഞ്ഞമ്മദ്, ടി.കെ. ബഷീർ എന്നിവർ സംബന്ധിച്ചു. കാര്‍ഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു പേരാമ്പ്ര: നൊച്ചാട് കൃഷിഭവന്‍ കുരുമുളക് കൃഷി, വാഴകൃഷി, വിസ്തൃതി വ്യാപന പദ്ധതി ബയോഗ്യാസ് പ്ലാൻറ് എന്നിവക്ക് അപേക്ഷ ക്ഷണിക്കുന്നു. സെപ്റ്റംബര്‍ 25ന് മുമ്പ് കൃഷി ഭവനില്‍ സമര്‍പ്പിക്കണം. നികുതി രസീതി, ബാങ്ക് പാസ്ബുക്ക്, അപേക്ഷ ഫോറം എന്നിവയുമായി കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.