ചെങ്ങോട്ടുകാവ് മേൽപാലം റോഡ് തകർന്നു

കൊയിലാണ്ടി: ദേശീയപാതയിൽ ചെങ്ങോട്ടുകാവ് റെയിൽവേ മേൽപാലം റോഡ് തകർന്നു. പല ഭാഗങ്ങളിലായാണ് തകർച്ച. ചെറിയ തകർച്ച വാഹനങ്ങൾ നിരന്തരം പോയി വലുതാകുകയാണ്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിൽ തകർച്ച കുറക്കാമായിരുന്നു. ഇരുചക്രവാഹനങ്ങൾക്കാണ് കുഴികൾ പ്രധാനമായും അപകടഭീഷണി സൃഷ്ടിക്കുന്നത്. പലപ്പോഴും രാത്രിയിൽ ആവശ്യത്തിന് വെളിച്ചവും ഉണ്ടാകാറില്ല. മേൽപാലത്തിൻെറ വടക്കുഭാഗത്ത് കൈവരികളും നടപ്പാതയും ലോറി ഇടിച്ചുതകർത്തിട്ട് രണ്ടു വർഷം കഴിഞ്ഞെങ്കിലും പുനർനിർമിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.