ചേളന്നൂർ: 'ചിന്താവിഷ്ടയായ സീത' ശതാബ്ദി ആഘോഷത്തിൻറ ഭാഗമായി കാക്കൂർ ഗ്രാമീണ വായനശാലയും സഹൃദയ വേദി കാക്കൂരും സംയ ുക്തമായി ചർച്ച ക്ലാസ് സംഘടിപ്പിച്ചു. ടി. ഗംഗാധരൻ നായർ വിഷയാവതരണം നടത്തി. വായനശാല പ്രസിഡൻറ് പി. അശോകൻ അധ്യക്ഷത വഹിച്ചു. മുണ്ടാടി ദാമോദരൻ, ബാലുശ്ശേരി എ.ഇ.ഒ രഘുനാഥൻ, കവി ലോഹിതാക്ഷൻ പുന്നശ്ശേരി, ആയേടത്ത് ശ്രീധരൻ, ജയദേവൻ തെക്കുംകര, റഷീദ് പി.സി. പാലം, പ്രസന്ന, കേശവൻ കോപ്പറ്റ, പ്രേമ, രതീഷ് കല്യാൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ല ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതി അംഗം കെ. ശശിധരക്കുറുപ്പ് മുഖ്യാതിഥിയായി. സഹൃദയ വേദി സെക്രട്ടറി ഉണ്ണികൃഷ്ണൻ കാക്കൂർ സ്വാഗതവും വായനശാല സെക്രട്ടറി എം. ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.