വെള്ളിമാട്കുന്ന്: ലക്ഷക്കണക്കിന് ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്ക് അരികിലിരിക്കെ തീയണക്കാൻ വെള്ളത്തിനായി വെള ്ളിമാട്കുന്ന് ഫയർ യൂനിറ്റ് അലയുന്നത് കിലോമീറ്ററുകൾ. തീപിടിത്തമുണ്ടായാൽ അതിവേഗമെത്തേണ്ട യൂനിറ്റ് വെള്ളം ശേഖരിക്കുന്നത് മാനാഞ്ചിറയിൽനിന്നാണ്. മൂന്ന് ടാങ്കർ യൂനിറ്റാണ് വെള്ളിമാട്കുന്ന് ഫയർ ആൻഡ് റെസ്ക്യൂവിനുള്ളത്. നാലായിരം ലിറ്റർ ശേഷിയുള്ള ഇവക്ക് മൂന്നു മിനിറ്റ് തീയണക്കാനുള്ള വെള്ളം കരുതാനേ കഴിയൂ. വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷൻെറ ദൈന്യംദിന ആവശ്യങ്ങൾക്കായുള്ള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് നിറഞ്ഞാൽ ബാക്കി വെള്ളം ടാങ്കിലേക്ക് കരുതിവെക്കുകയാണ്. മാനാഞ്ചിറയിൽനിന്നു കൊണ്ടുവരുന്ന മിച്ചവെള്ളവും ഇൗ ടാങ്കിലാണ് കരുതിവെക്കുന്നത്. വാഹനത്തിൽ വെള്ളം കുറയുേമ്പാൾ ചെറിയ മോേട്ടാർ ഉപയോഗിച്ച് നിറക്കും. ഏറെ സമയമെടുത്താണ് വെള്ളം സംഭരിക്കുന്നത്. അഗ്നിശമന രക്ഷാപ്രവർത്തനത്തിനിടെ വെള്ളം തീർന്നാൽ ഇടക്ക് വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈനിൽ ഹൈഡ്രൻറ് സ്ഥാപിച്ചാൽ മിനിറ്റുകൾക്കുള്ളിൽ വെള്ളം നിറക്കാമെന്നിരിക്കെയാണ് സേന പെടാപ്പാട് പെടുന്നത്. വാട്ടർ അതോറിറ്റിയുടെ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം കൊള്ളുന്ന മൂന്ന് വൻ ടാങ്ക് സമീപത്ത് ഉണ്ടെന്നിരിക്കെ ഒരു ഹൈഡ്രൻറ് കണക്ഷൻ ഇട്ടാൽ പ്രശ്നം തീരും. വേനൽക്കാലമാകുേമ്പാൾ വെള്ളക്ഷാമവും സേനക്ക് തലവേദനയാകുകയാണ്. ഫയർസ്റ്റേഷന് സമീപെത്ത ടാങ്കിൽനിന്ന് ഹൈഡ്രൻറ് സ്ഥാപിച്ചുകിട്ടാൻ ഏറെ കാലമായി ആവശ്യപ്പെടുന്നെങ്കിലും അധികൃതർ കണ്ണുതുറക്കുന്നില്ല. ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത ഫയർ സ്റ്റേഷനിലേക്ക് എത്തിപ്പെടാനുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടും ഏറെക്കാലമായി. വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾ മഴയും വെയിലും കൊള്ളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.