ഓണം സൗഹൃദ സംഗമം

താമരശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് ഓണാഘോഷ സൗഹൃദ സംഗമം കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘ ാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് അമീര്‍ മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, കരുവാറ്റ ഇല്ലം ബാബു നമ്പൂതിരി, ഫാ. ബെന്നി മുണ്ടനാട്ട് എന്നിവര്‍ സന്ദേശം നല്‍കി. സി. മോയിന്‍കുട്ടി, വി.എം. ഉമ്മര്‍, നവാസ് ഈര്‍പ്പോണ, കെ. സേതുമാധവന്‍, വിജയലക്ഷ്മി, ഹബീബ് തമ്പി, സുനില്‍ തിരുവമ്പാടി, റെജി ജോസഫ്, കെ.എം. മസൂദ് എന്നിവര്‍ സംസാരിച്ചു. പുണ്യം ചാരിറ്റബ്ള്‍ സൊസൈറ്റി വാര്‍ഷികം താമരശ്ശേരി: പുണ്യം ചാരിറ്റബ്ള്‍ സൊസൈറ്റി വാര്‍ഷികം മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബാബു നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി. രാമചന്ദ്രന്‍, ഷിനിഷ് കുമാര്‍, ജയരാജ് അനുഗ്രഹ, ഉണ്ണികൃഷ്ണന്‍, ലിറ്റി സെബാസ്റ്റ്യന്‍ തുടങ്ങിയവരെ ആദരിച്ചു. താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് നവാസ് ഈര്‍പ്പോണ, മസ്ജിദുന്നൂര്‍ മഹല്ല് പ്രസിഡൻറ് എം.എ. യൂസുഫ് ഹാജി, ഡോ. കെ.പി. അബ്ദുല്‍ റഷീദ്, അമീര്‍ മുഹമ്മദ് ഷാജി, റെജി ജോസഫ്, കെ. സരസ്വതി, ടി. ഭാസ്‌കരന്‍, ദേവരാജന്‍, സിനീഷ്‌കുമാര്‍സായ് എന്നിവര്‍ സംസാരിച്ചു. ഇ.പി. ഗംഗാധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒ.കെ. ഷാജി സ്വാഗതവും വിജയബാലന്‍ അന്നേടത്ത് നന്ദിയും പറഞ്ഞു. 70 നിര്‍ധന രോഗികള്‍ക്ക് റിലീഫ് കിറ്റും വസ്ത്രവും ധനസഹായവും നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.