കടലുണ്ടി: തീരദേശ പാതയിലെ വട്ടപ്പറമ്പ് മേഖല ഇരുവശവും കാട് വളർന്ന് അപകടഭീഷണിയിൽ. സാമാന്യം വീതിയുള്ള റോഡിൻെറ സിംഹഭാഗവും വാഹനങ്ങളെ കവച്ചുവെക്കുന്ന പൊക്കത്തിൽ പാഴ്ചെടികൾ ഇടതൂർന്ന് നിറഞ്ഞിരിക്കയാണ്. സംസ്ഥാനത്തിൻെറ രണ്ടറ്റത്തേക്കുമുള്ള വാഹനങ്ങൾക്ക് പുറമെ മംഗളൂരു-കൊച്ചി തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന എളുപ്പവഴിയെന്ന നിലയിൽ കണ്ടെയ്നർ ലോറികളടക്കം ചീറിപ്പായുന്ന റോഡിൽ കാൽനടക്കാരും ചെറുവാഹന യാത്രക്കാരും ചങ്കിടിപ്പോടെയാണ് കടന്നുപോകുന്നത്. നടപ്പാത കാണാൻ പോലുമാകാത്ത അവസ്ഥയിൽ പ്രഭാത സവാരിക്കാരും സ്കൂൾ, മദ്റസ വിദ്യാർഥികളും ക്ലേശിക്കുന്നു. രാത്രിയാണെങ്കിൽ പ്രദേശം കൂരിരുട്ടിലാണ്. കപ്പലങ്ങാടി തീരമേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് മാർക്കറ്റ്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കൊക്കെ കാട് താണ്ടി പോണം. പഞ്ചായത്ത് പൊതുശ്മശാനവും പട്ടികവിഭാഗ ശ്മശാനവും റോഡിനോട് ചേർന്നായതിനാൽ തെരുവ്നായ്ക്കളുടെയും വിളയാട്ടമാണ്. ഇരുട്ട് മൂടിയാൽ ലഹരിക്കച്ചവടക്കാർക്കും മറ്റും അനുകൂല സൗകര്യവും ഇവിടെയുണ്ട്. പാത സൂക്ഷിക്കേണ്ട പൊതുമരാമത്ത് അധികൃതരോ പഞ്ചായത്ത് അധികൃതരോ മുന്നിട്ടിറങ്ങിയാൽ മാത്രമേ നാട്ടുകാർക്ക് ആശ്വാസമാകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.