പയ്യോളി: ജനമൈത്രി പൊലീസിൻെറയും നാട്ടുകാരുടെയും ശ്രമഫലമായി സാക്ഷാത്കരിക്കപ്പെടുന്ന ശിവപ്രിയയുടെ ഭവനനിർമാണത്തിന് തുടക്കമായി. തോലേരി കറുകവയൽ കോളനിയിലെ അനിൽ-മിനി ദമ്പതികളുടെ ഓട്ടിസം ബാധിച്ച പതിമൂന്നുകാരി ശിവപ്രിയക്കും കുടുംബത്തിനുമാണ് നാട്ടുകാർ സ്ഥലം വാങ്ങി വീട് നിർമിച്ചുനൽകുന്നത്. മഴയത്ത് ചോർന്നൊലിക്കുന്ന ഷെഡിൽ കഴിഞ്ഞിരുന്ന ശിവപ്രിയയുടെയും കുടുംബത്തിൻെറയും ദുരിതജീവിതം കഴിഞ്ഞ പ്രളയസമയത്താണ് ജനമൈത്രി പൊലീസിൻെറയും വാർഡ് മെംബറുടെയും ശ്രദ്ധയിൽപെടുന്നതും പിന്നീട് കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനങ്ങളാരംഭിക്കുന്നതും. റൂറൽ ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ വീടിന് തറക്കല്ലിട്ടു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശരീഫ മണലുംപുറത്ത് അധ്യക്ഷത വഹിച്ചു. വടകര ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി അശ്വകുമാർ എന്നിവർ സംസാരിച്ചു. പയ്യോളി സി.ഐ എം.ആർ. ബിജു സ്വാഗതവും വാർഡ് മെംബർ ശ്രുതി സുനിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.