സ്കൂളിൻെറ പുതിയ ബ്ലോക്കിന് ടി.പി.സി. മുഹമ്മദിൻെറ പേര് നൽകണം കരുവൻപൊയിൽ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതിയ ബ്ലോക്കിന് ടി.പി.സി. മുഹമ്മദിൻെറ പേര് നൽകണമെന്ന് കോൺഗ്രസ് അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. അനുസ്മരണത്തോട് അനുബന്ധിച്ച് എല്ലാ വർഷവും ടി.പി.സി. സൗഹൃദവേദി കരുവൻപൊയിൽ സ്കൂളിൽനിന്ന് ഉന്നതവിജയം നേടുന്ന വിദ്യാർഥികൾക്കും സംസ്ഥാനത്തെ മികച്ച പൊതുപ്രവർത്തകനും പുരസ്കാരം നൽകും. കെ.പി.സി.സി അംഗം എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്‌തു. പി.പി. അബൂബക്കർ അധ്യക്ഷനായി. പി.സി. തമീം പ്രമേയം അവതരിപ്പിച്ചു. കെ. ബാബു, പി. അബ്ദുൽ കാദർ, കോതൂർ മുഹമ്മദ്, പി.ടി.സി. മോയിൻ, കെ.വി. അരവിന്ദാക്ഷൻ, ഇ.സി. മുഹമ്മദ്, ടി.കെ.പി. അബൂബക്കർ, എം. രവീന്ദ്രൻ, കെ.ടി. സുനി, സി.പി. റസാഖ്, സി.എം. ഗോപാലൻ, ടി.പി. അബ്ദുൽ മജീദ്, ഇ. നാസർ, ഡോ. എ.കെ. അബ്ദുൽ കാദർ, സി.എം. ബഷീർ, എം.പി. മോയിൻകുട്ടി, ഇ. ഷുക്കൂർ, വി. അബ്ദുസലാം, കുനിയിൽ റഹീം മൗലവി, ടി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.