കോടഞ്ചേരി: ഉരുൾപൊട്ടലിൽ തകർന്ന പോത്തുണ്ടി പാലം പുനർനിർമിക്കാത്തതിനാൽ നിരവധി പേർ ദുരിതത്തിൽ. കോടഞ്ചേരി, പുതുപ ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെ നൂറാംതോട്, ചെമ്പുകടവ് പ്രദേശങ്ങളും വട്ടച്ചിറ, ചെമ്പിലി പട്ടികവർഗ കോളനികളും ഒറ്റപ്പെട്ടു. ദുരന്തം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ബദൽ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. ഇതു നൂറുകണക്കിന് വിദ്യാർഥികെളയും പ്രദേശവാസികളെയും ബാധിച്ചു. പാലം പുനർനിർമിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് മുസ്ലീംലീഗ് കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി. അടിയന്തരമായി താൽക്കാലിക സംവിധാനം ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. എ. അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു. കെ.എം. ബഷീർ, ഇബ്രാഹിം തട്ടൂർ, പി.വി. അബ്ദു, ശാഫി മുറമ്പാത്തി, എ.എം. അഹമ്മദ് കോയ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.