പീസ് വില്ലേജ് സന്ദർശിച്ചു

ഓമശ്ശേരി: അമ്പലക്കണ്ടി ആശ്വാസ് ഫൗണ്ടേഷൻ പ്രവർത്തകർ വയനാട് . കേരളത്തിനകത്തും പുറത്തുമുള്ള ആരോരുമില്ലാത്ത എഴു പതോളം അംഗങ്ങളുടെ ശാന്തിഗ്രാമമാണിവിടം. 30 ശതമാനത്തോളം അംഗങ്ങൾ മാരക രോഗങ്ങളിൽ അകപ്പെട്ട് ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവരാണ്. മെച്ചപ്പെട്ട ചികിത്സയും പരിചരണവും നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഇതിൻെറ പ്രവർത്തകർ. ഒറ്റക്കല്ല എന്ന തോന്നലുണ്ടാക്കാനായി സന്ദർശകരെ പ്രത്യേകിച്ച് സ്കൂൾ വിദ്യാർഥികളെ സ്വാഗതം ചെയ്യുകയാണെന്ന് മാനേജർ അമീൻ പറഞ്ഞു. 40ഒാളം വരുന്ന അമ്പലക്കണ്ടി ആശ്വാസ്‌ വളൻറിയർമാർ കഥയും പാട്ടും സാന്ത്വനവുമായി മണിക്കൂറുകളോളും ഇവിടെ ചെലവഴിച്ചു. അന്തേവാസികൾക്കായി സ്നേഹസദ്യയും നൽകി. പിണങ്ങോട് പീസ് വില്ലേജിൽ നടന്ന ചടങ്ങിൽ പീസ് വില്ലേജ് സഹകാരി ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. മാനേജർ അമീൻ അധ്യക്ഷത വഹിച്ചു. നെരോത്ത്‌ മൂസ, അലിഹുസൈൻ വാഫി, കെ.ടി. സലാം, ഡോ. സൈനുദ്ദീൻ, ഹുസൈൻകുട്ടി കുറ്റിക്കര, സുൽഫിക്കർ അമ്പലക്കണ്ടി, പി.ടി. മുഹമ്മദ്‌ അലി, ചേക്കു വേങ്ങര, പി.ടി. ഖാദർ, യഹ്‌യ ഖാൻ, ബഷീർ കൂർക്കംചാലിൽ, ഷംസുദ്ദീൻ നെച്ചൂളി, കെ.ടി. ഹാരിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.