സിദ്ധസംഗമവും പുസ്തക പ്രകാശനവും

കക്കോടി: ഡോ. പി. രാമന്‍ ഫൗണ്ടേഷന്‍ നടത്തിയ സിദ്ധസംഗമം തമിഴ്‌നാട് വള്ളലാര്‍ പൊരു മൈ ചാപ്റ്റര്‍ പ്രസിഡൻറ് യോഗി സ് വാമി പത്‌മേന്ദ്ര ഉദ്ഘാടനം ചെയ്തു. ഡോ. വി.കെ.എസ് മോനോന്‍ അധ്യക്ഷത വഹിച്ചു. ജി. ലീലാവതി പരിഭാഷപ്പെടുത്തിയ വള്ളലാര്‍ ചരിതം 'അരുട് പൊരു ജ്യോതി അഗല്‍ വല്‍' രാമന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.എന്‍. ജയരാജിനു നല്‍കി പ്രകാശനകർമം നിര്‍വഹിച്ചു. ബാലകൃഷ്ണന്‍ വടകര സിദ്ധാശ്രമം മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ജനാര്‍ദ്ദനക്കുറുപ്പ്, അബ്ദുറഹ്മാന്‍ മഞ്ചേരി, യോഗാചര്യ പി. ഉണ്ണിരാമന്‍, ജീവ ശ്രീനിവാസന്‍, കരൂര്‍ സത്യനാരായണ സ്വാമി, സ്‌ക്കന്ദ പ്രകാശ്, ശിവജ്യോതികുമാര്‍ ചെന്നൈ, പ്രഭാകര്‍, മുത്തുകുമാര്‍ (ചെന്നൈ) പൊന്‍ അയ്യപ്പ (നാഗര്‍കോവില്‍) എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ.എം. സുരേഷ് ചന്ദ്രന്‍ സ്വാഗതവും പി. ശോഭീന്ദ്രന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.