സ്കൂൾ പരിസരം ശുചീകരിച്ചു

മുക്കം: നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരം ജനകീയ കൂട്ടായ്മയിലൂടെ ശുചീകരണം നടത്തി. പി.ടി.എയുടെ നേതൃത്വത്ത ിൽ രക്ഷിതാക്കൾ എം.പി.ടി.എ അംഗങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ, അധ്യാപകർ, മുക്കം നഗരസഭ ഹരിതസേനാംഗങ്ങൾ തുടങ്ങിയവർ ചേർന്നാണ് ശുചീകരണം നടത്തിയത്. സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യം മുഴുവൻ ഹരിതസേനാംഗങ്ങൾ തരംതിരിച്ച് ചാക്കുകളിലാക്കി. കുടിവെള്ളം വേണ്ടത്ര ശുദ്ധിയില്ലാത്തതിനാൽ നഗരസഭയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തി. പി.ടി.എ പ്രസിഡൻറ് പ്രശോഭ് പ്രിൻസിപ്പൽ അബ്ദുൾ റഹീം, അധ്യാപകരായ ടി.ടി. ഷാജു, പി.പി. മുഹമ്മദ്, ബോബി ജോസഫ്, രക്ഷിതാക്കളായ രഘു പ്രസാദ്, സീന, അമ്പിളി, അഖിൽ, ബിജുമോൻ ചോയിക്കുട്ടി, പ്രദീപ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.