കോഴിക്കോട്: നഗരത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള ഉയർത്തുന്നു. കെ.എസ്.ആർ.ടി.സിക്ക് എതിർവശമുള്ള ഇടറോഡ്, എസ്.കെ ടെമ്പിൾ റോഡ്, മാവൂർ റോഡ്, ബീച്ച് റോഡ്, രാജാജി റോഡ് എന്നിവിടങ്ങളിലെ ഓടകളിലാണ് മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടത്. മഴവെള്ളത്തോെടാപ്പം ഒലിച്ചെത്തിയ മണ്ണും മണലും പലയിടത്തും ഒാടകളിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്നുണ്ട്. ഇതോടെ വെള്ളത്തിൽ െകാതുകുകൾ പെറ്റുപെരുകുകയാണ്. എലിശല്യവും പലയിടത്തും രൂക്ഷമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്ന് ദുർഗന്ധം വമിക്കുന്നുമുണ്ട്. മഴ പെയ്താൽ ഓടയിലെ മാലിന്യം റോഡിലേക്ക് പരന്നൊഴുകുന്ന അവസ്ഥയുമുണ്ട്. ഇത് കാൽനട യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്. വെള്ളം കെട്ടിനിൽക്കുന്നതു കാരണം മാവൂർ റോഡിലെ ഒാട നവീകരണ പ്രവർത്തനങ്ങളും സാവധാനത്തിലാണ് പുരോഗമിക്കുന്നത്. വെള്ളക്കെട്ട് വൈറൽപനി, ഡെങ്കിപ്പനി ഭീതിയും ഉയർത്തുന്നുണ്ട്. പകർച്ചവ്യാധികൾക്കെതിരെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അധികൃതരുടെ അനാസ്ഥയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.