റോഡിലെ കുഴിയിൽവീണ് സ്​കൂട്ടർ യാത്രക്കാർക്ക്​ പരിക്ക് ജപ്പാൻ കുടിവെള്ള പൈപ്പ്​ പൊട്ടിയ ഭാഗത്താണ്​ കുഴി

പന്തീരാങ്കാവ്: മാങ്കാവ് കണ്ണിപറമ്പ് റോഡിൽ ജപ്പാൻ പദ്ധതിയുടെ കുഴിയിൽവീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പ തിവാകുന്നു. ബുധനാഴ്ച ഉച്ചയോടെ വെസ്റ്റ് പന്തീരാങ്കാവിൽ സ്റ്റോപ്പിനു സമീപത്തെ കുഴിയിൽ ചാടി സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. കിണാശ്ശേരി കോണോത്ത് താഴം വീട്ടിൽ സിദ്ദീഖിനും ഭാര്യ സഫിയക്കുമാണ് പരിക്കേറ്റത്. പന്തീരാങ്കാവിൽനിന്നും മാങ്കാവ് ഭാഗത്തേക്ക് പോകുമ്പോഴാണ് വാഹനം റോഡിൻെറ ഇടതുവശത്തെ കുഴിയിൽ പെട്ടത്. മാസങ്ങൾക്ക് മുമ്പ് ഇവിടെയുണ്ടായ ജലവിതരണ പൈപ്പിലെ ചോർച്ച അടച്ച ഭാഗം ദിവസങ്ങൾക്കകം ഒരടിയോളം താഴ്ന്നാണ് അപകടക്കെണി രൂപപ്പെട്ടത്. ഈ പ്രധാന റോഡിൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിച്ച മിക്കയിടങ്ങളിലും ഇത്തരം കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം കുഴികളിൽ ചാടി നിരവധി ബൈക്ക് യാത്രക്കാർക്കാണ് പരിക്കേൽക്കുന്നത്. കൈെയല്ല് പൊട്ടി ശാസ്ത്രക്രിയ നിർദേശിക്കപ്പെട്ട സഫിയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.