പ്രളയം: നവധ്വനി സ്വാശ്രയസംഘം പശു ഫാമിന്​ കനത്ത നഷ്​ടം നാലര ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു പുൽകൃഷിയും നശിച്ചു

മുക്കം: വെള്ളപ്പൊക്കത്തെ തുടർന്ന് സുസ്ഥിരം കാരശ്ശേരി പദ്ധതിയുടെ ഭാഗമായി നവധ്വനി സ്വാശ്രയ സംഘം നടത്തിയ പശു ഫ ാമിൽ വെള്ളം കയറി നാലര ലക്ഷത്തോളം രൂപയുടെ നഷ്ടം. ഏകദേശം ഒന്നര ലക്ഷം രൂപയുടെ ചാണകം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. കെട്ടുകണക്കിന് വയ്ക്കോൽ, 10 ചാക്ക് കാലിത്തീറ്റ, കറവയന്ത്രങ്ങൾ, അവയുടെ മോട്ടോറുകൾ എന്നിവയും നശിച്ചതിൽപെടും. പശുവിൻെറ തീറ്റക്കായി മൂന്ന് ഏക്കർ സ്ഥലത്ത് നടത്തിയ പുൽകൃഷിയും വെള്ളത്തിൽ നശിച്ചു. ഇറച്ചി, പാൽ, മുട്ട എന്നിവയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കാരശ്ശേരി പഞ്ചായത്ത് ആവിഷ്കരിച്ച സുസ്ഥിരം കാരശ്ശേരി പദ്ധതി പ്രകാരമാണ് പശു ഫാമിന് രൂപം നൽകിയത്. 20 പേരുടെ കൂട്ടായ്മയിൽ തുടങ്ങിയ പശു ഫാമിൽ 22 പശുക്കളുണ്ട്. 20 ലക്ഷം രൂപ ബാങ്കിൽനിന്ന് വായ്പയെടുത്താണ് സംഘം പശുവളർത്തൽ തുടങ്ങിയത്. ഓരോ മാസവും 60,000 രൂപ ബാങ്കിൽ വായ്പയിനത്തിൽ തിരിച്ചടക്കണം. തീറ്റപ്പുൽകൃഷി നശിച്ചതോടെ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വിവിധയിടങ്ങളിൽനിന്ന് പുല്ല് ശേഖരിച്ചാണ് പശുക്കൾക്ക് തീറ്റ നൽകുന്നത്. ഇത് വലിയ സാമ്പത്തികബാധ്യത വരുത്തുന്നതായി അംഗങ്ങൾ പറയുന്നു. സർക്കാറിൻെറ ഭാഗത്തുനിന്നു സഹായം ലഭിച്ചാൽ മാത്രമേ പശു ഫാമിൻെറ പ്രവർത്തനം സാധാരണ നിലയിൽ കൊണ്ടുവരാൻ കഴിയൂവെന്ന് അംഗങ്ങൾ പറയുന്നു. ക്ഷീരവികസന വകുപ്പ് ഓഫിസർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.